അസോസിയേഷന്‍

വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി

വിറാല്‍ മലയാളി സമൂഹത്തിന്റെ നീണ്ടകാലത്തെ അഭിലാഷം പൂവണിഞ്ഞു വിറാല്‍ മലയാളി കമ്മ്യൂണിറ്റി എന്ന പുതിയ അസോസിയേഷനു തുടക്കമായി ജൂണ്‍ ആറാം തിയതി വീരാളിലെ വാള്‍ക്കര്‍ പാര്‍ക്കില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്ന പൊതുയോഗമാണ് ഇത്തരം ഒരു അസോസിയേഷനു തുടക്കമിട്ടത്

വിറാല്‍ മലയാളികള്‍ക്ക് ഒരു പൊതു വേദി എന്ന ആശയം മുന്‍നിര്‍ത്തിയാണ് ലിവര്‍പൂള്‍ മേഴ്‌സി നദിയുടെ മറുകരയില്‍ വിറാല്‍ മലയാളി കമ്മ്യൂണിറ്റി( W M C)എന്ന അസോസിയേഷനു തുടക്കംകുറിക്കാന്‍ കാരണമെന്നു തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പറഞ്ഞു

വിറാല്‍ മലയാളി കമ്മ്യൂണിറ്റിയുടെ പ്രസിഡണ്ടായി ജോഷി ജോസഫ് തിരഞ്ഞെടുത്തു , സെക്രട്ടറിയായി ആന്റണി പ്രാക്കുഴി,, ട്രഷറര്‍ അനീഷ് ജെയ്ക്കബ്, ഡാറ്റ കട്രോളര്‍ & PRO സുനില്‍ വര്‍ഗ്ഗീസ്സ്, സ്‌പോര്‍ടസ് കോഡിനേറ്റര്‍ ദിലീപ് ചന്ദ്രന്‍, ആര്‍ട്‌സ കോ ഡിനേറ്റര്‍ സാബു ജോണ്‍.എന്നിവരെയും തിരഞ്ഞെടുത്തു

ബിജു പീറ്റര്‍ മലയാളി കമ്മ്യൂണിറ്റി എന്ന പേരു നിര്‍ദ്ദേശിക്കുകയും എല്ലാവരും അതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.കൂടാതെ ആന്റോ ജോസ്, ബിനുകുരിയന്‍, ബിജു ജോര്‍ജ്ജ്, ബിജൂ അബ്രാഹം ,സജി, റോയ്, സിനി , ജിബു, ജോബി, തുടങ്ങിയവര്‍ ഒരു പാട് നല്ല നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയക്കുകയും ചെയ്തു. W M C യുടെ ലോഗോ ബെര്‍ക്കന്‍ ഹെഡില്‍ ഉള്ള മലയാളി സമൂഹത്തില്‍ ഉള്ളവരില്‍ നിന്ന്. മല്‍സരത്തിലൂടെ തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. വിജയിക്ക് ജെസ്‌വിന്‍ കുളങ്ങര കൊടുക്കുന്ന 50 പൗണ്ട് ക്യാഷ് അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions