വിദേശം

ബലൂണ്‍ ബോംബുകളയച്ച് ഹമാസ്; വ്യോമാക്രമണം നടത്തി ഇസ്രായേല്‍ തിരിച്ചടി

ഇടവേളയ്ക്ക് ശേഷം ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ വീണ്ടും സംഘര്‍ഷം. വെടിനിര്‍ത്തലിന് ശേഷം ആഴ്ചകളായി ശാന്തമായിരുന്ന മേഖലയില്‍ ബലൂണ്‍ ബോംബുകളയച്ച് ഹമാസ് നടത്തിയ പ്രകോപനമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. സൗത്തേണ്‍ ഇസ്രായേലിലേക്ക് ഹമാസ് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ചതിനെതിരെ ഇസ്രായേല്‍ സൈന്യം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി.

ഗാസ സിറ്റിയിലെയും ഖാന്‍ യുനിസിലെയും ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കും വ്യോമാക്രണണം നടന്നതായി ഇസ്രായേല്‍ സേന അറിയിച്ചു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.

കിഴക്കന്‍ ജറുസേലമില്‍ ജൂത ദേശീയ വാദികളുടെ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ നാശനഷ്ടം സംബന്ധിച്ച് നിലവില്‍ വിവരമില്ല.

ഗാസയില്‍ നിന്നുവന്ന ബലൂണുകള്‍ തെക്കന്‍ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. 11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ സംഘര്‍ഷമാണിത്.

നേരത്തെ 11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തില്‍ പാലസ്തീനില്‍ 260 പേരും ഇസ്രയേലില്‍ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകര്‍ന്നിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions