വിദേശം

വത്തിക്കാനില്‍ പോപ്പിനെ കാണാന്‍ സ്‌പൈഡര്‍മാന്‍! കൈകൊടുത്തു പോപ്പ്

വെള്ളിത്തിരയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സൂപ്പര്‍ഹീറോയായ സ്‌പൈഡര്‍മാന്‍ വത്തിക്കാനില്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍. വത്തിക്കാനിലെത്തിയ സ്‌പൈഡര്‍മാന് ഹസ്തദാനം നല്‍കുന്ന പോപ്പ് ഫ്രാന്‍സിസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രോഗികളായ കുട്ടികളെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് സ്‌പൈഡര്‍മാന്‍ മാര്‍പാപ്പയെ കാണാനെത്തിയത്.

വത്തിക്കാനിലെ സാന്‍ ഡമാസോ കോര്‍ട്ട്‌യാര്‍ഡില്‍ പോപ്പ് ഫ്രാന്‍സിസ് പൊതുജനങ്ങളെ കാണവെയാണ് കൂട്ടത്തില്‍ സാധാരണ വസ്ത്രത്തില്‍ അല്ലാത്ത ഒരു അതിഥിയെ കണ്ടത്.
നോര്‍ത്ത് ഇറ്റലിയില്‍ നിന്നുള്ള 27കാരന്‍ മാറ്റിയ വില്ലാര്‍ഡിറ്റയാണ് മാസ്‌കിന് പിന്നിലുള്ള മുഖം. രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ സൂപ്പര്‍ഹീറോയാണ് മാറ്റിയ. സ്‌പൈഡര്‍മാന്‍ കോസ്റ്റിയൂം അണിഞ്ഞ് ആശുപത്രിയില്‍ എത്തുന്ന ഇദ്ദേഹം കുട്ടികളുടെ വാര്‍ഡില്‍ തൂങ്ങിനടന്ന് രസിപ്പിക്കുന്ന ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത്.

ഈ സുമനസ്സിന് ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റാറെല്ല ഇറ്റാലിയന്‍ റിപബ്ലിക്കിന്റെ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെറിറ്റായി നിയോഗിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട വ്യക്തിയാണ് മാറ്റിയ. കൂടിക്കാഴ്ചയ്ക്ക് ശേഷം പോപ്പ് ഫ്രാന്‍സിസിന് ഒരു സ്‌പൈഡര്‍ മാസ്‌ക് കൂടി നല്‍കിയ ശേഷമാണ് സൂപ്പര്‍മാന്‍ മടങ്ങിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions