ബിസിനസ്‌

കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരെ ബോചെ ബ്രാന്റ് സൗജന്യ മാസ്‌കുകള്‍

തൃശൂര്‍: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്പരന്റ് മാസ്‌ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരില്‍ വച്ചുനടന്ന ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി ജെ ബേബിക്ക് നല്കിക്കൊണ്ട് മാസ്‌ക് പുറത്തിറക്കി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോബി ഫാന്‍സ് ആപ്പിലൂടെ ആവശ്യപ്പെടുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക് ലഭ്യമാക്കും.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് മാസ്‌ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്. അങ്ങനെ ലഭിക്കുന്ന ലാഭം മാസ്‌കിന്റെ ഉല്പ്പാദനച്ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതാണ്. മാസ്‌കുകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലാണ് ബോചെ ബ്രാന്റ് ട്രാന്‍സ്പരന്റ് മാസ്‌കുകള്‍. തുണിമാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവര്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തേക്ക് വരുന്ന കണങ്ങള്‍ അവയില്‍ പറ്റിപ്പിടിക്കുകയും അത് രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ തുണി മാസ്‌കുകളെ പോലെ ഈര്‍പ്പം പിടിക്കാത്തതിനാല്‍ ബ്ലാക്ക് ഫംഗസ് പോലുള്ള രോഗങ്ങള്‍ക്കെതിരെ ബോചെ മാസ്‌കുകള്‍ കൂടുതല്‍ ഫലപ്രദമാണ്.

ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള ബോചെ മാസ്‌കുകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ദിവസേന അണുവിമുക്തമാക്കാവുന്നതുമാണ്. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്കുന്ന വെര്‍ജിന്‍ പോളി കാര്‍ബണേറ്റ് ഉപയോഗിച്ചാണ് മാസ്‌ക് നിര്‍മ്മിച്ചിട്ടുള്ളത്. പൊട്ടാത്തതും, കണ്ണടയില്‍ ഈര്‍പ്പം വരാത്തതുമായ മാസ്‌ക്, എളുപ്പത്തില്‍ കഴുകി സാനിറ്റൈസ് ചെയ്ത് ഉപയോഗിക്കാം. വാട്ടര്‍പ്രൂഫ് ആയതിനാല്‍ മഴക്കാലത്തും ഉപയോഗിക്കാം. ഇവ കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ കണങ്ങള്‍ പുറത്തേക്ക് കടക്കാത്തതും, പുറത്തുനിന്നുള്ള രോഗാണുക്കളെ ഫലപ്രദമായി തടയുന്നതുമാണ്.

ബോചെ മാസ്‌കിന്റെ വര്‍ക്കിംഗ് പാര്‍ട്ണര്‍മാരായ ലതീഷ് വി.കെ, അനുരാഗ് അശോക്, ബിനോയ് ഡേവിഡ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions