അസോസിയേഷന്‍

രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു കുടുംബങ്ങള്‍ മഴനനയാതെ തലചായ്ക്കാന്‍ സഹായം തേടുന്നു

രാമപുരത്തെയും മുരിക്കാശ്ശേരിയിലെയും രണ്ടു പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഈ ഓണകാലത്തു സുമനസുകളുടെ സഹായം തേടുന്നു

പാല ,രാമപുരം അമ്മന്‍കര സ്വദേശി വടക്കേപുളിക്കല്‍ ശിവദാസന്‍ കൂലിപ്പണിയുമായി ജീവിച്ചു പോകുമ്പോള്‍ അദ്ദേത്തിനും ഭാര്യക്കും മകള്‍ക്കും മാറാരോഗം ബാധിക്കുകയും ജീവിതം വഴിമുട്ടിപോകുകയുമായിരുന്നു .

രോഗിയായ മകളെയും കൊണ്ട് മഴ പെയ്താല്‍ നനയുന്ന വീട്ടില്‍ തേങ്ങലോടെ കഴിയുകയാണ് ആ മാതാപിതാക്കള്‍ . ചോര്‍ന്നൊലിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം മഴ നനയാതെ കിടക്കണം അതുമതമാണ് ശിവദാസന്റെ ആഗ്രഹം .ശിവദാസനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ലിവര്‍പൂള്‍ കെന്‍സിംഗ്ടണില്‍ താമസിക്കുന്ന തോമസ് ജോര്‍ജ് (തൊമ്മനും മക്കളും) ആണ് .തൊമ്മന്റെ ഫോണ്‍ നമ്പര്‍ 07706699197. .

സമാന സാഹചര്യത്തിലൂയോടെയാണ് ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാന്‍കുട്ടി സ്വദേശി മുക്കാലികുഴിയില്‍ ഡെയ്‌സിയും കടന്നു പോകുന്നത് ക്യന്‍സര്‍ രോഗികളായ മാതാവും പിതാവും കിടപ്പിലാണ് വീട് ചോര്‍ന്നൊലിക്കുന്നു മഴപെയ്താല്‍ ഉറങ്ങാന്‍ കഴിയുന്നില്ല ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാന്‍ പോലും കഴിയുന്നില്ല യു കെ മലയാളികളുടെ മനസ്സലിഞ്ഞാല്‍ ഇവര്‍ക്ക് മഴ നനയാതെ കിടക്കാന്‍ ഒരു വീട് നിര്‍മിക്കാന്‍ കഴിയും ഇവരെ സഹായിക്കണം എന്ന അപേക്ഷയുമായി സമീപിച്ചത് ബെര്‍മിങ്ങാമില്‍ താമസിക്കുന്ന മുരിക്കാശ്ശേരി സ്വദേശി ജയ്‌മോന്‍ ജോര്‍ജ് തേക്കാലകാട്ടിലാണ്

നമ്മളെല്ലാം ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ പാവങ്ങള്‍ക്ക് നല്‍കുക

ജാതി ,മത ,വര്‍ഗ ,വര്‍ണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികള്‍ നല്‍കിയ വലിയ പിന്തുണയെ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 97 ലക്ഷം രൂപയുടെ സഹായം പാവങ്ങള്‍ക്ക് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍നിക്ഷേപിക്കുക..


ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions