വിദേശം

ആറ് മാസത്തിന് ശേഷം ഒരു കോവിഡ് കേസ്; ന്യൂസിലാന്റില്‍ ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജസീന്ത ആര്‍ഡന്‍

വെല്ലിംഗ്ടണ്‍: ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഒരേയൊരു കേസ് റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കര്‍ശന നിയന്ത്രണത്തിലേക്ക് ന്യൂസിലാന്റ് നീങ്ങിയിരിക്കുന്നത്.

ന്യൂസിലാന്റിലെ പ്രധാന നഗരമായ ഓക്ക്‌ലാന്റില്‍ താമസിക്കുന്ന 58കാരനാണ് ഇപ്പോള്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കോവിഡ് കേസിന് കാരണമെന്ന് ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ആറ് മാസമായി രാജ്യത്ത് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഇതെല്ലാം തകിടം മറിക്കാന്‍ തക്ക ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന്റെ കാര്യത്തില്‍ അല്‍പം പോലും അശ്രദ്ധ കാണിക്കാനാകില്ലെന്നും ജസീന്ത പറഞ്ഞു.

'നിയന്ത്രണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നമ്മള്‍ മറ്റു രാജ്യങ്ങളില്‍ കണ്ടതാണ്. നമുക്ക് മുന്‍പില്‍ ഒരേയൊരു അവസരം മാത്രമാണുള്ളത്. ചെറിയ നിയന്ത്രണങ്ങളുമായി തുടങ്ങി നീണ്ടകാലത്തേക്ക് ലോക്ഡൗണില്‍ കഴിയുന്നതിനേക്കാള്‍ നല്ലത്, കര്‍ശന നിയന്ത്രണങ്ങളോടെ തന്നെ ആരംഭിച്ച് എത്രയും വേഗം ആ ലോക്ഡൗണില്‍ നിന്നും പുറത്തുവരുന്നതാണ്,' ജസീന്ത പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായിരുന്നു ന്യൂസിലാന്റ്. ആദ്യ തരംഗം മുതല്‍ ഇതുവരെ 26 കോവിഡ് മരണങ്ങള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി സാധാരണ നിലയിലാണ് രാജ്യത്ത് സാമൂഹ്യജീവിതം കടന്നുപോകുന്നത്. കൂടിച്ചേരലുകള്‍ക്കോ മറ്റു പരിപാടികള്‍ക്കോ കാര്യമായ നിയന്ത്രണമില്ലെന്ന് മാത്രമല്ല, മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടും കര്‍ശന നിര്‍ദേശങ്ങളില്ല.

ഇത്തരത്തില്‍ സാധാരണ നിലയിലേക്ക് നീങ്ങിയ അവസ്ഥ കൈവിട്ടു പോകാതിരിക്കാനാണ് ഒറ്റ കേസിന് പിന്നാലെ തന്നെ കര്‍ശന നിയന്ത്രണങ്ങളിലേക്ക് ന്യൂസിലാന്റ് നീങ്ങുന്നത്.

കേരളത്തിലൊക്കെ പ്രതിദിന കേസുകള്‍ ഇരുപതിനായിരം പിന്നിട്ടിട്ടും കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തപ്പോഴാണ് ന്യൂസിലാന്റ് നിലപാട് ശ്രദ്ധേയമാകുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions