അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള യുഎസ് പിന്‍മാറ്റത്തെയും അതിനു പിന്നാലെ താലിബാന്‍ രാജ്യം പിടിച്ചതും അമേരിക്കക്കെതിരെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ വിഷയത്തെ ന്യായീകരിക്കാനായിരുന്നു പ്രസിഡന്റ് ജോ ബൈഡന്‍ ശ്രമിച്ചത്. ആ രാജ്യത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്തതാണെന്നും, യു എസ് വിമാനത്തില്‍ നിന്നും അഫ്ഗാനികള്‍ നിലത്ത് വീണത് അഞ്ചു ദിവസം മുമ്പത്തെ കാര്യമാണെന്നുമായിരുന്നു എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ പറഞ്ഞത്.
വിമാനത്തില്‍ നിന്നും ആളുകള്‍ വീണുമരിച്ചത് നാലോ, അഞ്ചോ ദിവസങ്ങള്‍ക്ക് മുന്‍പുള്ള കാര്യമല്ലേയെന്നാണ് ന്‍ബൈഡന്‍ ചോദിച്ചത്. കാബൂള്‍ താലിബാന് മുന്നില്‍ കീഴടങ്ങാന്‍ 2021 അവസാനം വരെയെങ്കിലും വേണ്ടിവരുമെന്നാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചതെന്നും ബൈഡന്‍ അവകാശപ്പെട്ടു. എന്നാല്‍ 10 ദിവസം പോലും ഇതിനായി വേണ്ടിവന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുഎസ് പിന്‍മാറ്റത്തെയും ബൈഡന്‍ ന്യായീകരിച്ചു.
'ഇത് നിസ്സാര കാര്യമാണ്. അഫ്ഗാനിസ്ഥാനില്‍ ഒരു ഗവണ്‍മെന്റുണ്ടായി, അതിന്റെ നേതാവ് ഒരു വിമാനത്തില്‍ കയറി മറ്റൊരു രാജ്യത്തേക്ക് സ്ഥലം വിട്ടു. ഞങ്ങള്‍ പരിശീലിപ്പിച്ച അഫ്ഗാന്‍ സേനയും പാടെ തകര്‍ന്നു, 3 ലക്ഷത്തോളം പേരുണ്ടായിട്ടും ഉപകരണങ്ങള്‍ ഉപേക്ഷിച്ച് അവര്‍ പിന്‍വാങ്ങി. അതാണ് സംഭവിച്ചത്', പ്രസിഡന്റ് പറയുന്നു .
തങ്ങളുടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കുന്ന നിമിഷം സേനയെ പിന്‍വലിക്കാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രസിഡന്റ് തള്ളി. തങ്ങളുടെ അടുത്ത പങ്കാളി ഇത്തരമൊരു നീക്കം നടത്തിയേക്കുമെന്ന് യുകെ ആശങ്കപ്പെടുന്നുമുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കക്കാരെ മുഴുവന്‍ തിരികെ എത്തിക്കുന്നത് വരെ സൈന്യവും ഒപ്പമുണ്ടാകുമെന്ന് ബൈഡന്‍ പറഞ്ഞു. എന്നാല്‍ ആഗസ്റ്റ് 31നകം ഇത് നടത്താനാണ് ശ്രമം. ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളവര്‍ക്കായി തീരുമാനം അപ്പോള്‍ നടത്തും.
ഒരാഴ്ചയോളം അഫ്ഗാന്‍ പ്രതിസന്ധിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ശേഷമാണ് പ്രസിഡന്റ് ആദ്യമായി പ്രതികരിച്ചത്.