അസോസിയേഷന്‍

യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ 15,16, 17 തിയതികളില്‍ കെഫന്‍ലി പാര്‍ക്കില്‍

ആഘോഷപ്പെരുമ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമം ഒക്ടോബര്‍ മാസം 15ാം തിയതി വെള്ളിയാഴ്ച മുതല്‍ 17ാം തിയതി ഞായറാഴ്ച വരെയാണ് വെയില്‍സിലെ കെഫന്‍ലീ പാര്‍ക്കില്‍ വച്ച് വന്‍ ജന പങ്കാളിത്തത്തോടു കൂടി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമ വേദിയാകും ഈ വര്‍ഷത്തെ മുട്ടുചിറ സംഗമം ഇന്‍ യുകെ.

കേരളത്തിന്റെ നിലവിലെ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം നിരവധി പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് മുട്ടുചിറ സ്വദേശിയും പാലാ രൂപതയുടെ സഹായ മെത്രനുമായ മാര്‍ ജേക്കബ് മുരിക്കന്‍, കോട്ടയം മുന്‍ എം പി ജോസ് കെ മാണി, കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, കടത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എംജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറുമായ പിവി സുനില്‍, മുട്ടുചിറ ഫെറോന പള്ളിയിലെ ബഹുമാന്യരായ വൈദീക ശ്രേഷ്ഠന്‍ തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ ആശംസകളുമായി എത്താറുണ്ട്. വെറുതെ മുട്ടുചിറ നിവാസികളായ ആളുകളുടെ ഒരു സംഗമം എന്നതിനെക്കാളുമുപരി മുട്ടുചിറയും പരിസര പ്രദേശവാസികളുമായിട്ടുള്ള പല ജനകീയ പ്രശ്‌നങ്ങളിലിടപെടാനും കൂടാതെ നിരവധി ചാരിറ്റി കാരുണ്യ പദ്ധതികളുടെ ഭാഗമാകാനും പ്രസ്തുത സംഗമത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ള വസ്തുത ഈ സംഗമത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ നാട്ടില്‍ നിന്ന് യുകെയിലെത്തുന്ന എല്ലാ മാതാപിതാക്കളേയും ആദരിക്കുന്നതിനുള്ള വേദിയായും സംഗമ വേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ഈ സംഗമത്തിന്റെ മാത്രം പ്രത്യേകതയാണ്.

സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ, വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ റവ ഫാ വര്‍ഗ്ഗീസ് നടയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് എല്ലാവര്‍ഷവും പ്രധാന സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. ബഹു റവ ഫാ വര്‍ഗീസ് നടയ്ക്കല്‍ രക്ഷാധികാരി, ജോണി കണിവേലിയുടെ നേതൃത്വത്തില്‍ വിന്‍സന്റ് പോള്‍ പാണകുഴി, റോയ് പറമ്പില്‍ എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് ഈ വര്‍ഷത്തെ സംഗമം പരിപാടികള്‍ നടത്തപ്പെടുന്നത്. ഈ പ്രാവശ്യവും വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി സംഗമം ഒരു നവ്യാനുഭവമാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലാണ് വിന്‍സെന്റ് പോള്‍ പാണകുഴിയും റോയ് പറമ്പിലും . ഇനിയേതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പ്രധാന സംഗമ ദിവസമായ ഒക്ടോബര്‍ 16ം തിയതി ശനിയാഴ്ച സംഗമത്തിന് എത്തിച്ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോണി കണിവേലില്‍-07889800292

വിന്‍സന്റ് പോള്‍-07885612487

റോയ് പറമ്പില്‍-07572523333

ജിജോ അരയത്ത്‌

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions