അസോസിയേഷന്‍

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള നാളെ ഉദ്ഘാടനം ചെയ്യും

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (MMCA) കോവിഡാനന്തര യുകെയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയതും ജനപങ്കാളിത്തത്തോടെയുമുള്ള ഓണാഘോഷം സംഘടിപ്പിക്കുന്നു. മാഞ്ചസ്റ്ററിലെ പ്രമുഖ ഹാളുകളിലൊന്നായ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ നാളെ (ശനിയാഴ്ച) യുക്മയുടെ ആദരണീയനായ അദ്ധ്യക്ഷന്‍ മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡന്റ് ബിജു. പി. മാണി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി റോയ് ജോര്‍ജ് സ്വാഗതം ആശംസിക്കുന്നതാണ്. യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, എം.എം.എ പ്രസിഡന്റ് കെ. ഡി. ഷാജിമോന്‍, ഓള്‍ഡാം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, , ടി.എം.എ പ്രസിഡന്റ് റെന്‍സന്‍ സക്കറിയാസ്, മുന്‍ എം.എം.സി.എ പ്രസിഡന്റുമാരായ കെ.കെ. ഉതുപ്പ്, മനോജ് സെബാസ്റ്റ്യന്‍, ജോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ തുടര്‍ന്ന് 11 ന് വിവിധ ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് വേദിയാകും. എം.എം.സി.എ വൈസ് പ്രസിഡന്റ് ബിന്‍സി അജി മത്സരങ്ങളുടെ ചുമതല വഹിക്കും. മത്സരശേഷം 12 മണിക്ക് വിഭവസമൃദ്ധമായ കേരളീയ ശൈലിയില്‍ 21 ഇനങ്ങളുമായി ഓണസദ്യയ്ക്ക് തുടക്കം കുറിക്കും. അലക്‌സ്, ബൈജു, ജനീഷ് തുടങ്ങിയവര്‍ ഓണസദ്യക്ക് നേതൃത്വം നല്‍കും. ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ക്കായി ഓണസദ്യയൊരുക്കുന്നതും എം.എം.സി.എ ആണ്. രജിസ്‌ട്രേഷന്റെ ചുമതല ജോയിന്റ് സെക്രട്ടറി ലിജോ പുന്നൂസിനായിരിക്കും.

ഓണസദ്യ കഴിഞ്ഞതിന് ശേഷം ഉദ്ഘാടന സമ്മേളനം ആരംഭിക്കും. മാവേലിയേയും വിശിഷ്ട വ്യക്തികളേയും റിഥം ഓഫ് വാറിംഗ്ടണ്‍ ചെണ്ടമേളം, താലപ്പൊലി, മറ്റ് കേരളീയ സാംസ്‌കാരിക പരിപാടികളുടെയും അകമ്പടിയോടെ വേദിയിലക്ക് ആനയിക്കും. തുടര്‍ന്ന് യുക്മ പ്രസിഡന്റ് ബഹുമാനപ്പെട്ട മനോജ്കുമാര്‍ പിള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മറ്റ് വിശിഷ്ട വ്യക്തികളും സംസാരിക്കുന്നതാണ്. നന്ദി പ്രകാശിപ്പിക്കുന്നതോടെ ഉദ്ഘാടന സമ്മേളനം അവസാനിക്കും

തുടര്‍ന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ എം.എ.സി എ യുടെ കലാകാരന്‍മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ സോണിയ സായി നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. തിരുവാതിര, ഡാന്‍സ്, സ്‌കിറ്റ്, വള്ളംകളി തുടങ്ങി വിത്യസ്തങ്ങളായ വിവിധ കലാ പരിപാടികള്‍ക്കൊടുവില്‍ ഗാനമേളയോടെയായിരിക്കും ഈ വര്‍ഷത്തെ എം.എം.സി.എ ഓണാലോഷ പരിപാടികള്‍ക്ക് സമാപനം കുറിക്കുന്നത്.

എം.എം.സി.എ ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു. പി. മാണി - 07732924277

റോയ് ജോര്‍ജ്- 07846424190

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions