വിദേശം

കേരളത്തിന്റെ നാടന്‍ വാറ്റ് കാനഡയില്‍ അവതരിപ്പിച്ച് മലയാളികള്‍; വന്‍ ഡിമാന്റ്

കേരളത്തില്‍ വാറ്റ് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. വീടുകളില്‍ കലര്‍പ്പില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് വാറ്റിയാലും പിടിവീഴും . എന്നാല്‍ കേരളത്തില്‍ നിയമ വിരുദ്ധമായിട്ടുള്ള സ്വയംഭന്‍ നാടന്‍ വാറ്റ് കാനഡയില്‍ നിര്‍മ്മിച്ച് പുതിയ പേരില്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളികളുടെ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. കേരളത്തിലെ നാടന്‍ വാറ്റിന് മന്ദാകിനി-മലബാര്‍ വാറ്റ് എന്ന പേരാണ് കാനഡയില്‍ നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളാണ് മന്ദാകിനിയെ ഏറ്റെടുത്തത്. ഇതോടെ കാനഡയിലെ മലയാളി മദ്യപരെല്ലാം മന്ദാകിനിക്ക് പുറകെയായി.

ടൊറന്റോയില്‍ നിന്ന് മുപ്പതോളം കിലോമീറ്റര്‍ അകലെ വോണിലെ ഒരു ഡിസ്റ്റിലറിയില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യം. 40 കനേഡിയന്‍ ഡോളറാണ് (2300രൂപ) മദ്യത്തിന്റെ വില. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം സ്വദേശികളായ സഹോദരന്മാരും മൂവാറ്റുപുഴക്കാരനായ ഇവരുടെ സുഹൃത്തുമാണ് ആശയത്തിന് പിന്നില്‍. കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയിലാണ് ഇവര്‍.

കരിമ്പില്‍ നിന്നുള്ള ശര്‍ക്കരയാണ് പരമ്പരാഗതമായി വാറ്റിന്റെ അടിസ്ഥാന ചേരുവ. മന്ദാകിനിയും ഇതേ ചേരുവ ഉപയോഗിച്ചു വാറ്റിയാണ് വിപണനം ചെയ്യുന്നത്. ഒറിയാന്റോ പ്രവിശ്യയില്‍ സര്‍ക്കാര്‍ അനുമതി മദ്യനിര്‍മ്മാണത്തിന് ലഭിച്ചതോടെ മന്ദാകിനി-മലബാര്‍ വാറ്റ് വിപണിയിലിറക്കി. വോണിലെ ലാസ്റ്റ് സ്ട്രോ ഡിസ്റ്റിലറിയിലെ ഡോണ്‍ ഡിമോന്റെയുടെ കരവിരുതിലാണ് മന്ദാകിനി വാറ്റിയെടുക്കുന്നത്.

നിലവില്‍ ഡോണ്‍, ഡിമോന്റെയുടെ വോണിലുള്ള ഡിസ്റ്റലറിയില്‍ മാത്രമാണ് മന്ദാകിനി ലഭ്യമാകൂ. എന്നാല്‍ രാജ്യാന്തര വിപണിതന്നെയാണ് ഇവരുടെ ലക്ഷ്യം. വോണ്‍ നഗരത്തിലും പരിസരങ്ങളിലും ഊബറിലും സാധനം എത്തും. കാനഡയില്‍ എവിടെനിന്നും ഓണ്‍ലൈനില്‍ ബുക്ക് ചെയ്തും വരുത്തിക്കാം. കുപ്പിയില്‍ നാടന്‍ വാറ്റ് എന്നതിനുപുറമെ ദേശി ദാരൂ, നാട്ട് ചരക്ക്, നാടന്‍ വാറ്റ്, നാട്ടു സാര എന്നിങ്ങനെ മലയാളത്തിലും ഹിന്ദിയിലും പഞ്ചാബിയിലും തമിഴിലും തെലുങ്കിലുമെല്ലാം എന്ത് തരം മദ്യമാണ് എന്ന് എഴുതിയിട്ടുണ്ട്. 46 ശതമാനമാണ് മന്ദാകിനിയില്‍ ആല്‍ക്കഹോളിന്റെ അളവ്.

പ്രശസ്തമായ നദിയുടെ പേരായ മന്ദാകിനിയുടെ അര്‍ത്ഥം 'ശാന്തമായി ഒഴുകുന്നവള്‍' എന്നാണ്. 1985ലിറങ്ങിയ ഹിന്ദി ചിത്രം 'രാം തേരി ഗംഗാ മെയ്‌ലി' ഫെയിം നടി മന്ദാകിനിയും 'മറിയം വന്ന് വിളക്കൂതി' എന്ന മലയാളം സിനിമയിലെ മന്ദാകിനി എന്ന ലഹരിവസ്തുവും മന്ദാകിനി വാറ്റിന്റെ നാമകരണത്തില്‍ സ്വാധീനിച്ചിട്ടുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions