അസോസിയേഷന്‍

യുക്മ മലയാള മനോരമ 'ഓണവസന്തം:2021' സെപ്റ്റംബര്‍ 26ന്

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും, മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഓണവസന്തം2021' സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യപരിപാടി അന്ന നിലയില്‍ ഏറെ ശ്രദ്ധേയമാവുന്ന ഈ പരിപാടിയില്‍, മലയാള സംഗീത രംഗത്തെ പുത്തന്‍ തലമുറയുടെ പ്രതീക്ഷയായ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, സിതാര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം മലയാളിയുടെ പ്രിയപ്പെട്ട ശ്രേയക്കുട്ടിയും യു.കെയിലെ പ്രശസ്തരായ കലാകാരന്‍മാരോടൊപ്പം അണിചേരുന്നു.

പ്രവര്‍ത്തന മികവിന്റെ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി മലയാള മനോരമയുമായി ഒരുമിച്ച് സംഘടിപ്പിക്കാന്‍ കഴിയുന്നത് നിലവിലുള്ള ദേശീയ സമിതിയുടെ നിറവാര്‍ന്ന പ്രകടനത്തിലെ മറ്റൊരു പൊന്‍ തൂവലാവുകയാണ്. മനോജ് കുമാര്‍ പിള്ള നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൗണ്‍ കാലത്തു പോലും മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ ഇവന്റ് കോര്‍ഡിനേറ്റര്‍ ആയി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി കോണ്‍ഫിഡന്റ് ഗ്രൂപ്പ്, യുകെയിലെ പ്രമുഖ സോളിസിറ്റര്‍ സ്ഥാപനമായ പോള്‍ ജോണ്‍ & കമ്പനി, പ്രമുഖ ഇന്‍ഷുറന്‍സ് മോര്‍ട്ട്‌ഗേജ് സ്ഥാപനമായ അലൈഡ് ഫിനാന്‍സ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

അംഗ അസോസിയേഷനുകള്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് സെപ്തംബര്‍ മാസം മധ്യത്തിലെ വീക്കെന്റ് വരെ നടത്തപ്പെടുന്നുണ്ട്. എല്ലാ അംഗ അസോസിയേഷനുകളുടെയും ആഘോഷപരിപാടികള്‍ സമാപിച്ചതിനു ശേഷം നടത്തുന്നതിന് വേണ്ടിയാണ് ഈ പരിപാടി സെപ്തംബര്‍ അവസാനവാരത്തിലേയ്ക്ക് നീക്കിയതെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.


യുക്മമലയാള മനോരമ 'ഓണവസന്തം:2021' പരിപാടിയില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:


കുര്യന്‍ ജോര്‍ജ് 07877348602

മനോജ് കുമാര്‍ പിള്ള 07960357679

അലക്‌സ് വര്‍ഗീസ് 07985641921

  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions