ഇമിഗ്രേഷന്‍

മലയാളി നഴ്‌സുമാര്‍ക്ക്‌ ഇനി ജപ്പാനിലേക്ക് പോകാം; ആകര്‍ഷക ശമ്പളം

ഗള്‍ഫും യൂറോപ്പും മാത്രമല്ല ഇനി ജപ്പാനും മലയാളി നഴ്‌സുമാരുടെ ഇഷ്ട സങ്കേതമാകാന്‍ പോകുന്നു. ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആരംഭിക്കുന്ന പദ്ധതി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രാധാന്യം ലഭിക്കുക നഴ്‌സിങ് മേഖലയ്ക്ക് ആയിരിക്കും. ഏകദേശം 60000 വിദേശ നഴ്‌സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. ഇതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാകുമെന്നാണ് സൂചന. എഞ്ചിനീയറിങ് മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലന ചുമതല. പരിശീലന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ജപ്പാനീസ് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതിനനുസരിച്ച് അപേക്ഷ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ ജപ്പാനിലേക്ക് പോകാം. വീട്ടു ജോലി, അവിദഗ്ധ തൊഴില്‍ മേഖലകളിലും സാധ്യതകളുണ്ട്.

സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ആയതിനാല്‍ കബളിക്കപ്പെടുമെന്ന ആശങ്ക വേണ്ട. ഇടനിലക്കാര്‍ ഇല്ലാത്തതിനാല്‍ ചെലവുമില്ല, പരിശീലന് ശമ്പളം നല്‍കുക ജപ്പാനായിരിക്കും. പരീക്ഷ ജയിച്ചാല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. കാലാവധി പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് പുതുക്കാം. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ വേതനം പ്രതീക്ഷിക്കാം. വികസിതരാജ്യവും ജനാധിപത്യ രാജ്യവും ആയതിനാല്‍ വിദേശിയര്‍ക്കു സ്വാതന്ത്ര്യത്തോടെയും സുഖ സൗകര്യത്തോടെയും ഏഷ്യയില്‍ തന്നെ ജീവിക്കുകയും ചെയ്യാം. ജനുവരിയോടെ ആദ്യ ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions