വിദേശം

ബില്‍ഗേറ്റ്‌സിന്റെ മകള്‍ ഇസ്ലാം മതം സ്വീകരിച്ച് വീണ്ടും വിവാഹിതയായി

ബില്‍ഗേറ്റ്‌സിന്റെ മകളും മൈക്രോസോഫ്റ്റിന്റെ അനന്തരാവകാശിയുമായ ജെന്നിഫര്‍ ഗേയ്റ്റ്‌സ് വീണ്ടും വിവാഹിതയായി. 30 കാരനായ നായല്‍ നാസര്‍ ആണ് വരന്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ന്യുയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലുള്ള വസതിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച വൈകിട്ട് ഇസ്‌ലാം മതാചാരപ്രകാരം ചടങ്ങുകള്‍ നടത്തി വിവാഹിതരായി. നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. അതിനു ശേഷമായിരുന്നു ശനിയാഴ്ച്ചയായിരുന്നു പൊതു ചടങ്ങുകള്‍. ഏകദേശം 300ല്‍ അധികം അതിഥികള്‍ പങ്കെടുത്തതായിട്ടാണ് റിപ്പോര്‍ട്ട്.

സമീപകാലത്തു വിവാഹമോചിതരായ പിതാവ് ബില്‍ ഗെയ്റ്റ്‌സും അമ്മ മെലിന്‍ഡ ഗെയ്റ്റ്‌സും വിവാഹ ചടങ്ങില്‍ മകള്‍ക്കൊപ്പമുണ്ടായിരുന്നു. വിവാഹത്തിന് ഗേറ്റ്‌സ് കുടുംബത്തിന് കുറഞ്ഞത് 2 മില്യണ്‍ ഡോളര്‍ ചിലവരുമെന്നു കാണക്കാക്കുന്നു . നീണ്ട 27 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വേര്‍പിരിഞ്ഞ ബില്‍ ഗെയ്റ്റ്‌സും മെലിന്‍ഡയും ആണ് ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത്.

ജെന്നിഫറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ജനുവരിയില്‍ നടന്നിരുന്നു. നയലിനെ വിവാഹം ചെയ്യാന്‍ ജെന്നിഫര്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടുപേരും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി, ജെന്നിഫര്‍ ഹ്യൂമന്‍ ബയോളജിയില്‍ ബിരുദവും നയേല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും നേടി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions