വിദേശം

ജോലി പോയി; റോമില്‍ തെരുവിലിറങ്ങി മേല്‍വസ്ത്രമഴിച്ച് എയര്‍ഹോസ്റ്റസുമാര്‍

റോം: എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാര്‍ വ്യത്യസ്ത പ്രതിഷേധവുമായി തെരുവിലിറങ്ങി. അല്‍ഇറ്റാലിയ എയര്‍ലൈന്‍സ് കമ്പനി കൈമാറ്റം ചെയ്യപ്പെട്ടതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ മേല്‍വസ്ത്രമഴിച്ച് പ്രതിഷേധിച്ചത്.

റോമിലെ കാപ്പിറ്റോലിന്‍ ഹില്ലില്‍ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബിനിടെ അന്‍പതോളം എയര്‍ഹോസ്റ്റസുമാര്‍ ഒരേസമയം ഓവര്‍കോട്ടും ഷര്‍ട്ടും സ്‌കര്‍ട്ടും ഷൂസും അഴിക്കുകയായിരുന്നു. അല്‍ഇറ്റാലിയ കമ്പനിയ്ക്ക് പകരം വന്ന ഐ.ടി.എ എയര്‍വേയ്‌സിന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനായിരുന്നു നടുറോഡിലെ പ്രതിഷേധം. 'വി ആര്‍ അല്‍ഇറ്റാലിയ' എന്ന മുദ്രാവാക്യമാണ് ഇവര്‍ വിളിച്ചത്.

ഏറെ നാളത്തെ പ്രതിസന്ധിയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു അല്‍ഇറ്റാലിയ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കമ്പനിയെ ഏറ്റെടുത്തുകൊണ്ട് ഐ.ടി.എ (ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട്) എയര്‍വേയ്‌സ് ആണ് പകരം വന്നത്. 775 കോടി രൂപയ്ക്കായിരുന്നു അല്‍ഇറ്റാലിയയെ ഏറ്റെടുത്തത്.

അല്‍ഇറ്റാലിയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐ.ടി.എ എയര്‍വേയ്‌സ് ചെറിയ ഒരു കമ്പനിയാണ്. ഇതേത്തുടര്‍ന്ന് മുന്‍പ് അല്‍ഇറ്റാലിയയില്‍ ജോലി ചെയ്തിരുന്ന പല തൊഴിലാളികളേയും ഐ.ടി.എ പിരിച്ചുവിടുകയായിരുന്നു.

10000 ജോലിക്കാരാണ് അല്‍ഇറ്റാലിയയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3000ല്‍ താഴെ പേരെ മാത്രമാണ് ഐ.ടി.എ നിയമിച്ചത്. 2025ല്‍ മാത്രമേ തൊഴിലാളികളുടെ എണ്ണം 5000ന് മുകളിലെത്തിക്കാനാവൂ എന്നും ഐ.ടി.എ വ്യക്തമാക്കി. ഇതോടെയാണ് അല്‍ഇറ്റാലിയയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതീകാത്മക പ്രതിഷേധമാരംഭിച്ചത്.

നിലവില്‍ ഐ.ടി.എയില്‍ ജോലി ചെയ്യുന്ന മുന്‍ അല്‍ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ക്കും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് അഞ്ചു വര്‍ഷമെങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ തൊഴിലാളി യൂണിയന്‍ .

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions