അസോസിയേഷന്‍

ബാഗ്‌ളൂര്‍ വിവേകാനന്ദ കോളേജ് 1996 - 99 നഴ്‌സിംഗ് ബാച്ചിന്റെ പത്തൊന്‍പതാമത് സംഗമം നവംബര്‍ 1 മുതല്‍ 4 വരെ നോട്ടിംങ്ഹാമില്‍

ബാഗ്ലൂര്‍ വിവേകാനന്ദ കോളേജ് ക്യാമ്പസിലും, എം.ജി റോഡിലടക്കം നടത്തിയ വികൃതികളുടേയും, കുസൃതികളുടേയും ഭൂതകാലക്കുളിര് നല്‍കുന്ന ഓര്‍മ്മകളുമായി നാല് ദിവസം ആഘോഷിച്ച് ഉല്ലസിക്കാന്‍ പഴയ യൗവ്വന മനസ്സോടെ സഹപാഠികള്‍ ഒത്തുചേരുന്നു. 199699 ബാച്ചില്‍ ബാഗ്ലൂര്‍ സ്വാമി വിവേകാനന്ദ സ്‌കൂള്‍ ഓഫ് നേഴ്‌സിങ് കോളേജില്‍ പഠിച്ചിറങ്ങിയ കൂട്ടുകാരുടെ പത്തൊന്‍പതാമത് സംഗമം കോറോണക്കാലത്തിന്റെ പരിമിതി മൂലം എത്തിച്ചേരാന്‍ സാധിക്കുന്നവരെ വച്ച് നവംബര്‍1 മുതല്‍ 4 വരെ യു കെ.യില്‍ മാന്‍സ്ഫീല്‍ഡിലുള്ള YHA യില്‍ വച്ച് നടത്തുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

പഴയ ഓര്‍മ്മകളുമായി യു.കെ, സ്വിറ്റ്‌സര്‍ലണ്ട്, അയര്‍ലണ്ട്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് പറന്നിറങ്ങുന്ന സുഹൃത്തുക്കള്‍ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും, മറക്കാനാവാത്ത അനുഭവങ്ങള്‍ക്കുമായി കാത്തിരിക്കുന്നു. നാട്ടില്‍ നടത്തേണ്ട ഈ സംഗമം കോറൊണ മൂലം യുകെയില്‍ നടക്കുമ്പോള്‍ ഇരുപതാമത്തെ സംഗമം നാട്ടില്‍ തന്നെ നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇത്തവണ എത്തിച്ചേരാന്‍ സാധിക്കാത്തവരുടെ മനസ്സ് കൊണ്ടുള്ള അദൃശ്യ സാന്നിദ്ധ്യം ഈ സംഗമത്തില്‍ തിര്‍ച്ചയായും ഉണ്ടാകും. സംഗമത്തിലേക്ക് 1996 1999 ബാച്ചിലെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.


സംഗമവേദിയുടെ വിലാസം:


YHA Sherwood Forest,

Forest cor,

Edwinstowe,

Mansfield,

NG21 9RN.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions