വിദേശം

വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിച്ച വിമാന യാത്രക്കാരന്‍ സീറ്റില്‍ മരിച്ച നിലയില്‍

പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത വിമാന യാത്രക്കാരനെ കൊറോണ ബാധിച്ചു സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുര്‍ക്കിയില്‍ നിന്നും ജര്‍മന്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനെയാണ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടും കൊറോണ ബാധിതനായി മരണപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഒക്‌ടോബര്‍ 25 ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ജര്‍മനിയിലെ ഹാംബര്‍ഗിലേക്കുള്ള പെഗാസസ് എയര്‍ലൈന്‍സിന്റെ 1043 ഫ്‌ലൈറ്റിലെ ജീവനക്കാര്‍ ആണ് 51 കാരനെ സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റഷ്യയില്‍ ജനിച്ച് ജര്‍മന്‍ സംസ്ഥാനമായ ഷ്ലെസ്‌വിഗ്-ഹോള്‍സ്റ്റീനില്‍ താമസിച്ചിരുന്ന ഇയാള്‍ എയര്‍ബസ് 320-ല്‍ യാത്ര ചെയ്യവെ, ഇന്നലെ രാവിലെ പ്രാദേശിക സമയം 10മണിയോടെ മരണപ്പെടുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഉച്ചയ്ക്ക് 1 മണിക്ക് ഹാംബര്‍ഗില്‍ മറ്റെല്ലാ യാത്രക്കാരും വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഒരു ജീവനക്കാരന്‍ ആണ് സീറ്റില്‍ മരിച്ചിരിക്കുന്ന ആളെ കണ്ടെത്തിയത്.

പരിശോധനയില്‍ കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തി. എന്നാല്‍ ഇത് മാത്രമാണോ മരണ കാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊറോണ മരണം ഒപ്പം യാത്ര ചെയ്ത ആളുകളെയും ജീവനക്കാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. വകഭേദം ഉള്ള കോവിഡ് ആണോയെന്നും പരിധോധിക്കും. ഇയാള്‍ക്ക് മറ്റു അസുഖങ്ങളും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസിനെതിരെ പൂര്‍ണമായും വാക്സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് തെളിയിച്ചതിനാലാണ് ഇയാളെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്. പൂര്‍ണമായും വാക്സിനേഷന്‍ ഉള്ളതിനാല്‍ നെഗേറ്റവ് റിസള്‍ട്ട് നിര്‍ബന്ധമായിരുന്നില്ല

ഇസ്താംബൂളിലെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് വിനോദസഞ്ചാരികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. തിങ്കളാഴ്ച, തുര്‍ക്കിയില്‍ 28,678 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി, ഒക്ടോബര്‍ 19 മുതല്‍ നവംബര്‍ 1 വരെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 378,149 ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം തുര്‍ക്കിയില്‍ തിങ്കളാഴ്ച 217 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions