അസോസിയേഷന്‍

ഈ രണ്ടു കുടുംബങ്ങളുടെയും വേദന നമ്മള്‍ കാണാതിരിക്കരുത്

ഈ കുഞ്ഞുങ്ങളുടെ വാക്കുകള്‍ കുഞ്ഞുങ്ങള്‍ ഉള്ള എല്ലാവരുടെയും നെഞ്ചുതകര്‍ക്കും .
ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് -സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് . ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാള്‍ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജപ്തിയുടെ ഭീഷണിയിലാണ് .ഇനി ഇവരുടെ മുന്നില്‍ ഒരു വഴിയുമില്ല. കനിവുള്ളവരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഈ മക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇവരെ സഹായിക്കുന്നതിനും കൂടാതെ ക്യന്‍സര്‍ ബാധിച്ചു ജീവിതം മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്റെ രണ്ടു പെണ്‍കുട്ടികളെ ഓര്‍ത്തു കരയുന്ന ഭര്‍ത്താവു ഉപേക്ഷിച്ചുപോയ തോപ്രാംകുടി സ്വദേശി ചാക്കുന്നുപുറത്തു സോഫി സാബു വിനു വേണ്ടിയും സഹായം തേടുന്നു. സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.


  • ബി എം എ ഈസ്റ്റര്‍ - വിഷു - ഈദ് ആഘോഷങ്ങള്‍ 18ന്: 'റിതം ഓഫ് യൂണിറ്റി' നൃത്താവിഷ്‌കാരവും വേദിയില്‍
  • ഐഒസി (യുകെ)യുടെ ആഭിമുഖ്യത്തില്‍ യു ഡി എഫ് പ്രചാരണ വീഡിയോ ഗാനം
  • യു ഡി എഫ് യൂറോപ്പ് സംഘടിപ്പിച്ച 'മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി
  • യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശ തുടക്കം
  • ലണ്ടനിലെ യുവപ്രതിഭകള്‍ക്കായി 'ലവ് നോട്ട് ഹേറ്റ്' കലാസന്ധ്യ; മഞ്ജു ഷാഹുല്‍ ഹമീദ് ഫൗണ്ടേഷന്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് നയനവിസ്മയം ഒരുക്കുമ്പോള്‍
  • പ്രവാസികളുടെ സ്ഥാവര ജംഗമ വസ്തുവകകളുടെ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് യുക്മ
  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions