സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഡോ. ഷിന്‍സി ജോണ്‍ ( പ്രസിഡന്റ് ) റോസ് ജിമ്മിച്ചന്‍ ( സെക്രെട്ടറി ) ജെയ്‌സമ്മ ബിജോ( വൈസ് പ്രസിഡന്റ് ) ,ജിന്‍സി വെളുത്തേപ്പള്ളി( ജോയിന്റ് സെക്രെട്ടറി ), ഷൈനി സാബു ( ട്രെഷറര്‍ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വിമന്‍സ് ഫോറം ചെയര്‍മാന്‍ ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി . വചനം പഠിച്ച് വചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും , പ്രാര്‍ത്ഥനയിലൂടെ ശക്തി പ്രാപിച്ച് പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും , വ്യാപാരിക്കുകയും ചെയ്യുമ്പോഴാണ് നൂറ് മേനി ഫലം പുറപ്പെടുവിക്കാന്‍ കഴിയുന്നതെന്നും , അതിലൂടെയാണ് കുടുംബങ്ങളുടെയും ,സമൂഹത്തിന്റെയും , സഭയുടെയും വളര്‍ച്ച സാധ്യമാകുന്നതെന്നും അനുഗ്രഹ പ്രഭാഷണത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

തിരുഹൃദയ സന്ന്യാസ സഭ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്‍ലിന്‍ അരീപ്പറമ്പില്‍ എസ് .എച്ച് . ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും , റെവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും , ഫാ. ജോസ് അഞ്ചാനിക്കല്‍ ചെയര്‍മാനും ,സിസ്റ്റര്‍ കുസുമം എസ്. എച്ച് .ഡയറക്ടര്‍ ആയും ഉള്ള രൂപതാ നേതൃ സമിതിയാണ് വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് .ഓരോ റീജിയനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന പതിനാറംഗ രൂപതാ വിമന്‍സ് ഫോറം കൗണ്‍സില്‍ മെമ്പേഴ്‌സില്‍ നിന്നുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ കൗണ്‍സില്‍ മെമ്പേഴ്‌സിനും വിമന്‍സ് ഫോറത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെക്കുറിച്ചും , പ്രവര്‍ത്തന സാധ്യതകളെക്കുറിച്ചും സംസാരിക്കാന്‍ അവസരം ലഭിച്ചു ,വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യു കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ചുള്ള ചെറു വിവരണം അംഗങ്ങള്‍ക്ക് നല്‍കി , ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം ഭാരവാഹികള്‍ :


പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി ജോണ്‍ (കോവെന്ററി റീജിയണ്‍ )

വൈസ് പ്രസിഡന്റ് ജെയ്‌സമ്മ ബിജോ (ലണ്ടന്‍ റീജിയണ്‍ )

സെക്രട്ടറി റോസ് ജിമ്മിച്ചന്‍ (മാഞ്ചസ്റ്റര്‍ റീജിയണ്‍ )

ജോയിന്റ് സെക്രട്ടറി ജിന്‍സി വെളുത്തെപ്പള്ളി (പ്രെസ്റ്റണ്‍ റീജിയണ്‍)

ട്രെഷറര്‍ ഷൈനി സാബു ( ഗ്ലാസ്‌ഗോ റീജിയണ്‍ )


കൗണ്‍സില്‍ മെമ്പേഴ്‌സ് :

ബീന ജോജി (ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ )

ഷെല്‍മ ദിലീപ് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ )

നീമ ജോസ് (കേംബ്രിജ് റീജിയണ്‍ )

നിമ്മി ജോസഫ് (കേംബ്രിജ് റീജിയണ്‍ )

ബ്ലെസി അലക്‌സ് (കോവെന്ററി റീജിയണ്‍ )

ബീന ജോണ്‍സന്‍ ( ഗ്ലാസ്‌ഗോ റീജിയണ്‍ )

റീന ജെബിറ്റി (ലണ്ടന്‍ റീജിയണ്‍ )

ആഷ്‌ലി ജിനു (പ്രെസ്റ്റണ്‍ റീജിയണ്‍ )

ജിജി സന്തോഷ് (സൗതാംപ്ടണ്‍ റീജിയണ്‍ )

സിസി സക്കറിയ (സൗതാംപ്ടണ്‍ റീജിയണ്‍)

ട്വിങ്കിള്‍ വര്‍ഗീസ് ( മാഞ്ചെസ്റ്റര്‍ റീജിയണ്‍ )

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions