അസോസിയേഷന്‍

എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നവംബര്‍ 27 ന് ക്രോയിഡോണില്‍

ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടന്‍ നഗരം ഈ വര്‍ഷവും ഒരുങ്ങി. ചെമ്പൈ ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവം മാതൃകയില്‍ ക്രോയിഡോണില്‍ അരങ്ങേറുന്ന എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് എട്ടാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്.

പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം ഒട്ടനേകം സംഗീതോപാസകര്‍ നവംബര്‍ 27 ന് വൈകിട്ട് 5 മണി മുതല്‍ ക്രോയ്‌ഡോണ്‍ വെസ്റ്റ് തോണ്ണ്ടന്‍ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും.

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുന്‍വര്‍ഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടതിനാല്‍ പ്രതിമാസ സത്‌സംഗ വേദിയില്‍ തന്നെ ഈവര്‍ഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാന്‍ നിര്ബന്ധിതരായിരിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക Dr. വാണി ജയറാമിന്റെ സംഗീത കച്ചേരി, മാളവിക അനില്‍കുമാറിന്റെ SVARA സിദ്ധി വികാസ് ആര്‍ട്‌സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന, ശ്രുതിമനോലയ മ്യൂസിക് സ്‌കൂള്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി തുടങ്ങി യുകെയുടെ പലഭാഗത്തുനിന്നുള്ള പ്രതിഭകള്‍ സംഗീതോത്സവത്തില്‍ സ്വരാഞ്ജലി അര്‍പ്പിക്കും.പ്രശസ്ത മൃദംഗവിദ്വാന്‍ ബാംഗ്ലൂര്‍ പ്രതാപ് , വയലിന്‍ വിദ്വാന്‍ രതീഷ് കുമാര്‍ മനോഹരന്‍ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടന്‍ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാര്‍ച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഗുരുഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി എട്ടാം വര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകന്‍ രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാമായിരുന്ന തെക്കുമുറി ഹരിദാസിന്റെ അഭാവം ഒരിക്കലും നികത്താനാവാത്തതാനെന്ന് സംഘാടകര്‍ അറിയിച്ചു.

യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിര്‍ഭരമായ സഗീതോത്സവ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

m Venue: : West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

Date and Time : 27 November 2021, 5 pm onwards.


കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,


Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions