അസോസിയേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള നിയമാവലി അടങ്ങിയ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് നെടുമുടി വേണു നഗറില്‍ രണഭേരി ഉയരുമ്പോള്‍, അതിന് മുന്നോടിയായി കലാമേള നിയമാവലി അടങ്ങിയ കലാമേള മാനുവല്‍ പ്രകാശനം ചെയ്തു. കോവിഡ് മഹാമാരി പൂര്‍ണമായും വിട്ടൊഴിയാതെയുള്ള പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വീണ്ടും ഒരുങ്ങുകയാണ്.

യശഃശരീരനായ മലയാള സിനിമാ നാടകരംഗത്തെ അതുല്ല്യ പ്രതിഭ നെടുമുടി വേണുവിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള നെടുമുടി വേണു നഗറിലാണ് (വെര്‍ച്വല്‍) പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്.

മലയാളനാടിന്റെ മഹത്വമുയര്‍ത്തി ശ്രേഷ്ഠ മലയാളത്തിന്റെ തനിമയും നിറവും മണവും ഒട്ടുമേ ചോരാതെ, പ്രവാസി ലോകത്തിലെ പതാകവാഹകരായി ഒരു വ്യാഴവട്ടക്കാലം പിന്നിട്ട യുക്മയുടെ ജൈത്രയാത്രയില്‍ പൊന്‍തൂവലുകളാവുന്ന യുക്മ കലാമേളകള്‍ കലാസ്വാദകര്‍ക്ക് പകര്‍ന്ന് നല്‍കുന്ന മാധുര്യമേറെയാണ്.

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിന്റെ എല്ലാ സാധ്യതകളും നാം വിജയകരമായി ഉപയോഗപ്പെടുത്തിയ കഴിഞ്ഞ വര്‍ഷത്തെ കലാമേളയെക്കാളും മനോഹരമാകും. നിനച്ചിരിക്കാത്ത നേരം സമയംതെറ്റി എത്തിയ അശനിപാതം കണക്കെ നമ്മുടെ ജീവനെയും ജീവിതങ്ങളെയും കടന്നാക്രമിച്ച കൊറോണ വൈറസിനെ അതിജീവിച്ച് നാം വിജയം കൈവരിച്ച പതിനൊന്നാമത് കലാമേള ഏറെ ശ്രദ്ധേയമായിരുന്നു.

വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, ഓണ്‍ലൈന്‍ കലാമേളയുടേതായ പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ കലാമേളയ്ക്കും എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല എന്നത് പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം അംഗ അസ്സോസിയേഷനുകളിലെ മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉപകരണ സംഗീത മത്സരങ്ങള്‍ ഈ വര്‍ഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

കലാമേളയ്ക്ക് മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 21 ഞായറാഴ്ച രാത്രി 12 മണി വരെയായിരിക്കും. മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ ഡിസംബര്‍ 5 ഞായറാഴ്ച രാത്രി 12 മണിക്കുള്ളില്‍ അയച്ചുതരേണ്ടതാണ്.

അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട്, നാടക അരങ്ങുകളില്‍ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ബഹുമുഖ പ്രതിഭ നടന വിസ്മയം നെടുമുടി വേണുവിനോടുള്ള ഓരോ മലയാളിയുടെയും ആദരവ് അര്‍പ്പിച്ചുകൊണ്ട് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേള ' നെടുമുടി വേണു നഗര്‍' എന്ന് നാമകരണം ചെയ്ത വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് നടക്കുന്നത്..

പുതുക്കിയ വെര്‍ച്വല്‍ കലാമേള മാനുവല്‍ റീജിയണുകള്‍ക്കും അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ച് കഴിഞ്ഞതായി യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കലാമേള സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് കലാമേളയുടെ ചുമതല വഹിക്കുന്ന നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ(07828424575), രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്ന സാജന്‍ സത്യന്‍(07946565837) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറിയും യുക്മ സഹയാത്രികനും കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പന്ത്രണ്ടാമത് യുക്മ ദേശീയകലാമേളയില്‍ മത്സരാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:

https://www.uukmakalamela.co.uk/register.aspx

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions