വിദേശം

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍; ഓസീസ് ക്യാപ്റ്റന്‍ രാജിവച്ചു


മെല്‍ബണ്‍: മുന്‍ സഹപ്രവര്‍ത്തകയ്ക്ക് തന്റെ സ്വകാര്യഭാഗങ്ങളുടെ അടക്കം ചിത്രവും അശ്ലീല സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന സ്ഥാനം ടിം പെയ്ന്‍ രാജിവെച്ചു. നാലു വര്‍ഷം മുമ്പ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് ആയിരുന്ന വനിതയുമായുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ പുറത്തായതോടെയാണ് പെയ്ന്‍ രാജി പ്രഖ്യാപിച്ചത്. ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും, എന്നാല്‍ തന്നെയും കുടുംബത്തെയും ക്രിക്കറ്റിനെയും സംബന്ധിച്ച് ഇത് ശരിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജി പ്രഖ്യാപിച്ചു കൊണ്ട് പെയ്ന്‍ പറഞ്ഞു. 2017 നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നിലെ ആദ്യ ആഷസ് ടെസ്റ്റിന്റെ രാവിലെയും തലേന്നു വൈകുന്നേരവുമാണ് പെയ്ന്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളയച്ചത്.

2018ല്‍ ഓസ്‌ട്രേലിയന്‍ മനുഷ്യാവകാശ കമ്മീഷനടക്കം യുവതി പരാതി നല്‍കിയിരുന്നു.'നാലു വര്‍ഷം മുമ്പ്, അന്നത്തെ ഒരു സഹപ്രവര്‍ത്തകയ്ക്ക് ടെക്സ്റ്റ് മെസേജ് അയച്ച സംഭവമാണ് ഈ തീരുമാനത്തിന്റെ പശ്ചാത്തലം. ആ സമയത്ത്, ആ സംഭവത്തെപ്പറ്റി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അച്ചടക്ക സമിതി അന്വേഷണം നടത്തുകയും ഉടനീളം ഞാന്‍ സഹകരിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ടാസ്മാനിയ എച്ച്.ആര്‍ അന്വേഷണത്തില്‍ ഞാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ആ സംഭവത്തില്‍ എനിക്ക് അഗാധമായ ഖേദം അന്നും ഇപ്പോഴുമുണ്ട്.' ആ സംഭവം കഴിഞ്ഞുപോയെന്നും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, ഈയിടെയാണ് ആ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമാവാന്‍ പോവുകയാണെന്ന വിവരം ലഭിച്ചത്.

2017ലെ എന്റെ നടപടി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനോ പൊതുസമൂഹത്തിനോ യോജിച്ചതായിരുന്നില്ലെന്നും പെയ്ന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടുമായുള്ള ആഷസ് തുടങ്ങാന്‍ മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് പെയ്‌ന്റെ രാജി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions