വിദേശം

ലയണല്‍ മെസിയ്ക്ക് ഏഴാം ബാലണ്‍ ഡി ഓര്‍; വനിതാതാരം അലക്‌സിയ പുറ്റലാസ്

പാരീസ്: ലയണല്‍ മെസിയ്ക്കു ഏഴാം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. വനിതാതാരമായി അലക്‌സിയ പുറ്റലാസിനും ബാലണ്‍ ഡി ഓര്‍ നേടി. അര്‍ജന്റീനയ്ക്ക് കോപ അമേരിക്കയും ബാഴ്‌സലോണയ്ക്ക് കിംഗ്‌സ് കപ്പും നേടിക്കൊടുത്തതാണ് മെസിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നിലവില്‍ പി.എസ്.ജി താരമാണ് മെസി. ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ താരവും മെസിയാണ്. അഞ്ച് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നില്‍.

ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോര്‍ജീന്യോക്കാണ് മൂന്നാം സ്ഥാനം. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ജോര്‍ജീന്യോ എന്നിവരടക്കം 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.

ബാഴ്‌സലോണയ്ക്കായി ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് പുറ്റലാസിനെ മികച്ച വനിതാ താരമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 4-0 ത്തിന് ചെല്‍സിയെ പരാജയപ്പെടുത്തുമ്പോള്‍ പുറ്റലാസും ഗോള്‍ നേടിയിരുന്നു.

ബാഴ്‌സയിലെ സഹതാരങ്ങളായ ജെന്നിഫര്‍ ഹെര്‍മോസൊ, ചെല്‍സിയുടെ സാം കെര്‍, ആഴ്‌സനലിന്റെ വിവിയന്ന മെയ്‌ഡെമ എന്നിവരെ പിന്നിലാക്കിയാണ് പുറ്റാലസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ യുവേഫ താരമായും പുറ്റലാസിനെ തെരഞ്ഞെടുത്തിരുന്നു.


മികച്ച യുവതാരമായി പെഡ്രി ഗോണ്‍സാലസിനെ തെരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള പ്രത്യേക പുരസ്‌കാരം ലെവന്‍ഡോവ്‌സ്‌കിക്കാണ്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions