ലോകത്തെ ആശങ്കപ്പെടുത്തി കോവിഡ് കേസുകള്‍ പൊട്ടിപ്പുറപ്പെട്ട ഒമിക്രോണ്‍ വേരിയന്റ് വ്യാപനം അവിടുത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കി. സൗത്ത് ആഫ്രിക്കയില്‍ കൊറോണാവൈറസ് കേസുകളില്‍ കഴിഞ ഒരാഴ്ച കൊണ്ട് 403 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. ഇന്‍ഫെക്ഷന്‍ നിരക്ക് കുതിക്കുന്നത് ഭയപ്പെടുത്തുന്ന തോതിലാണെന്നും, പൊതുജനങ്ങളോട് വാക്‌സിനെടുക്കാനും, മാസ്‌ക് ധരിക്കാനുമാണ് വൈറോളജിസ്റ്റുകളുടെ അഭ്യര്‍ത്ഥന.
കഴിഞ്ഞ ചൊവ്വാഴ്ച 868 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത നിലയില്‍ നിന്ന് 403 ശതമാനം വര്‍ദ്ധനവാണ് കോവിഡ് കേസുകളിലുള്ളത്. 10.2 ശതമാനം പോസിറ്റിവിറ്റി നിരക്കുമുണ്ട്. സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ഇപ്പോഴും കുറവാണെങ്കിലും ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. പ്രിട്ടോറിയ നഗരം കേന്ദ്രീകരിച്ചാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതലായിറിപ്പോര്‍ട്ട് ചെയ്യുന്നത് .
രാജ്യത്ത് കൊവിഡ് ടെസ്റ്റിന് വിധേയരായ പത്ത് ശതമാനം പേരും പോസിറ്റീവാണെന്ന് കണ്ടെത്തി. ചൊവ്വാഴ്ച 4473 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഒരൊറ്റ ദിവസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 92 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്.
ഒമിക്രോണ്‍ വേരിയന്റ് ബാധിച്ച് ആശുപത്രിയില്‍ ചെല്ലുന്നവരില്‍ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ വേരിയന്റ് വാക്‌സിനെടുക്കാത്തവരെ ബാധിച്ചാല്‍ ആശുപത്രിയില്‍ എത്തിച്ചേരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത രോഗികളില്‍ കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങളും രൂപപ്പെടുന്നുണ്ട്.