അസോസിയേഷന്‍

മലയാളി അസോസിയേഷന്‍ സന്ദര്‍ലാന്‍ഡ് പത്താം വാര്‍ഷികാഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

സന്ദര്‍ലാന്‍ഡ് : മലയാളി അസോസിയേഷന്‍ സണ്ടര്‍ലന്‍ഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാര്‍ഷികം സന്ദര്‍ലാന്‍ഡില്‍ ആഘോഷിച്ചു. മലയാളി അസോസിയേഷന്‍ സന്ദര്‍ലന്‍ഡ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ചടങ്ങില്‍ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യുക്മ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മാസ് ആഘോഷങ്ങള്‍ നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

യുക്മ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് നഴ്‌സസ് ഫോറം പ്രതിനിധിയും മാസ് വൈസ് പ്രസിഡണ്ടുമായ ബൈജു ഫ്രാന്‍സീസ് സ്വാഗതം ആശംസിച്ചു. മാസ് സെക്രട്ടറി സുജിത് തങ്കച്ചനും മാസ് സന്ദര്‍ലാന്‍ഡ് ആങ്കറുമായ മേഴ്‌സി റോജനും ചേര്‍ന്ന് നൂറുകണക്കിന് വരുന്ന മലയാളി അസോസിയേഷന്‍ കുടുംബങ്ങളെ മണിക്കൂറുകളോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സ്റ്റേജ് നിയന്ത്രിച്ചപ്പോള്‍ യുകെയിലെ ബോളീവുഡ് ഡാന്‍സ് ട്രൂപ്പായ ദേശി നാച് ഡാന്‍സ് ടീമും പിന്നണി ഗായികയായ ഡെല്‍സി നൈനാനും ടീവീ റിയാലിറ്റി ഷോ താരമായ സോമുവും ചേര്‍ന്ന് ആലപിച്ച ഗാനമേള മലയാളീ ഹൃദയങ്ങളെ ഇളക്കിമറിച്ചു. ബീറ്റ്‌സ് യുകെ ഡിജിറ്റല്‍ വേള്‍ഡ് ശബ്ദവും വെളിച്ചവും നല്‍കി ആഘോഷങ്ങള്‍ക്ക് ശക്തിപകര്‍ന്നു.

കഴിഞ്ഞ പത്തു വര്‍ഷകാലം മാസ് സംഘടനയെ നയിച്ച പ്രസിഡണ്ടുമാരെയും, സെക്രട്ടറിമാരെയും മാസ് എന്ന സംഘടനക്ക് സന്ദര്‍ലാണ്ടില്‍ ജന്മം കൊടുത്ത ഫൗണ്ടേഷന്‍ അംഗങ്ങളെയും മുഖ്യാതിഥി പൊന്നാട അണിയിച്ചുകൊണ്ട് ആദരിക്കുകയും അവര്‍ക്ക് സംഘടനക്ക് വേണ്ടി മോമെന്റാേ കൊടുക്കുകയും ചെയ്തു.

മാസ് സംഘടനയുടെ അഭിമാനമായി GCSC, A LEVEL പരീക്ഷകളില്‍ ഉന്നത വിജയം വാങ്ങിയ കുട്ടികള്‍ക്ക് സണ്ടര്‍ലാന്‍ഡ് റോയല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍ നിധിന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.

കേരളാ ജലവകുപ്പ് മന്ത്രിയും ഇടുക്കി എം എല്‍ എ യുമായ റോഷി അഗസ്റ്റിന്‍, ഇടുക്കി എം പി ശ്രീ. ഡീന്‍ കുര്യാക്കോസ്, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഓണ്‍ലൈന്‍ വഴി മലയാളി അസോസിയേഷന്‍ കുടുംബങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍, മാസ് ട്രഷര്‍ സ്മിതാ ജെയിംസ് പരിപാടിയില്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions