വിദേശം

ഒരു മിനിറ്റില്‍ 'സുഖ മരണം'; ആത്മഹത്യാ മെഷീന് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമസാധുത

ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ ഒരു മിനിറ്റ് കൊണ്ട് ലളിതമായി അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ദയാവധത്തിനുള്ള പ്രത്യേക ഉപകരണം വികസിപ്പിച്ചത്. ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് വേദനയില്ലാത്ത മരണമാണ് 3ഡി ആത്മഹത്യാ മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ശവപ്പെട്ടിയുമായി രൂപസാദൃശ്യമുള്ളതാണ് മെഷീന്‍. മെഷീന് നിയമസാധുത ലഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. മെഷീനുള്ളില്‍ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് ഉള്ളിലുള്ള വ്യക്തിയ്ക്ക് വേദനയില്ലാത്ത മരണം ഉറപ്പുവരുത്തുന്നത്.

ഉള്ളില്‍ നിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് മെഷീന്‍ തയാറാക്കിയിരിക്കുന്നത്. അഥവാ മെഷീനുള്ളില്‍ കയറിയാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ കണ്ണിന്റെ ചലനം കൊണ്ടും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഉപയോഗിക്കുന്ന ആളുടെ സൗകര്യത്തിനനുസരിച്ച് മെഷീന്‍ എങ്ങോട്ട് വേണമെങ്കിലും കൊണ്ടുപോകാം.

ഡോ. ഫിലിപ് നിറ്റ്ഷ്‌കെ ആണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. 'ഡോക്ടര്‍ ഡെത്ത്' എന്നാണ് ഇദ്ദേഹത്തെ ഇതുകാരണം വിശേഷിപ്പിക്കുന്നത്.

ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാല്‍ കാപ്‌സ്യൂളിനുള്ളിലെ ഓക്‌സിജന്‍ അളവ് കുറയ്ക്കുകയും നൈട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് മെഷീന്റെ പ്രവര്‍ത്തനം. ഇതോടെ ക്യാപ്‌സൂളിനുള്ളിലെ വ്യക്തിയ്ക്ക് ബോധം നഷ്ടപ്പെടുകയും വൈകാതെ മരിക്കുകയുമാണ് ചെയ്യുക.

ചുമയോ മറ്റുതരത്തിലുള്ള പരിഭ്രാന്തിയോ, വിമ്മിഷ്ടമോ മരണസമയത്ത് ഇത് കാരണം ഉണ്ടായിരിക്കില്ല. ഈ പ്രക്രിയകള്‍ക്ക് ശേഷം മെഷീന്റെ ബേസില്‍ നിന്നും ബയോഡീഗ്രേഡബിള്‍ ക്യാപ്‌സ്യൂള്‍ വേര്‍പെടുകയും അത് തന്നെ മരിച്ചയാളുടെ ശവപ്പെട്ടിയായി മാറുകയുമാണ് ചെയ്യുക.

അതേസമയം മെഷീന്‍ ഉപയോഗിച്ചിരിക്കുന്ന രീതിക്കെതിരെ ദയാവധത്തെ എതിര്‍ക്കുന്നവര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്. ഈ യന്ത്രം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്..
ദയാവധം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമവിധേയമല്ല. എന്നാല്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരാള്‍ക്ക് സ്വയം വിഷം കുത്തിവെച്ച് ആത്മഹത്യചെയ്യാം. ഈ രീതിയെ അസിസ്റ്റഡ് സൂയിസൈഡ് (Assisted Suicide) എന്നാണ് വിശേഷിപ്പിക്കുന്നത്. യുകെയില്‍ നിന്നടക്കം ചിലര്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ എത്താറുണ്ട്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions