വിദേശം

വ്യാജ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; ഭാര്യയെയും 3 മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

ഭാര്യക്കായി വ്യാജ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കിറ്റ് നിര്‍മ്മിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കുട്ടികളെ തങ്ങളുടെ പക്കല്‍ നിന്നും എടുത്ത് കൊണ്ടുപോകുമെന്ന ഭീതിയിലാണ് ഈ കടുംകൈ ചെയ്തത്.

40 വയസുള്ള ദമ്പതികളുടെയുംനാല്, എട്ട്, പത്ത് വയസുള്ള പെണ്‍മക്കളെയുമാണ് ഇവരുടെ കുടുംബവീട്ടില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ പോലീസ് കണ്ടെത്തിയത്. ബെര്‍ലിനിലെ കോയെനിംഗ് വുസ്റ്റര്‍ഹൗസെനിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. പേജുകള്‍ നീളുന്ന ആത്മഹത്യാ കുറിപ്പാണ് പോലീസ് കണ്ടെടുത്തത്.

ഭാര്യ ലിന്‍ഡയ്ക്കായി ഒരു വ്യാജ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതായി ഭര്‍ത്താവ് ഡേവിഡ് ആര്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇത് ലിന്‍ഡയുടെ എംപ്ലോയര്‍ കണ്ടുപിടിച്ചു. ഇതോടെ കൊവിഡ് നിയമം തെറ്റിച്ചതിന് തങ്ങള്‍ അകത്താകുമെന്നും മക്കളായ ലെനി, ജാനി, റൂബി എന്നിവരെ നഷ്ടമാകുമെന്നും ദമ്പതികള്‍ ഭയപ്പെട്ടു.

ശനിയാഴ്ചയാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ട സാക്ഷികള്‍ പോലീസിനെ വിവരം അറിയിച്ചത്. ജര്‍മ്മനിയില്‍ വ്യാജ കൊവിഡ്-19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് രണ്ടാഴ്ച മുന്‍പാണ് ക്രിമിനല്‍ കുറ്റമാക്കിയത്. ഇത് ചെയ്യുന്നവര്‍ക്ക് പിഴയോ, ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടി വരും.

ഡേവിഡ് ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനെടുത്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. വീട്ടില്‍ നിന്നും ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇതാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധമെന്ന് സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് നാലാം തരംഗം ആഞ്ഞടിച്ച് തുടങ്ങിയതോടെ ജര്‍മ്മനി വിലക്കുകളും കര്‍ശനമാക്കുന്ന ഘട്ടത്തിലാണ് ഒരു കുടുംബം കൊവിഡ് നിയമങ്ങളെ ഭയന്ന് ജീവന്‍ നഷ്ടപ്പെടുത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions