കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരത്തിലേക്ക് ( ഓണ്‍ലൈന്‍ സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. രജിസ്‌ട്രേഷന്‍ തിയതി ഡിസംബര്‍ 22 വരെ നീട്ടി.കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടിയത്.
കരോള്‍ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഏതു ഭാഷയിലുള്ള കരോള്‍വേണ്ടിയാണിത്. ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളില്‍ ആണ് മത്സരങ്ങള്‍. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഭാഷ/രാജ്യ /വയസ്സ് / ആണ്‍ / പെണ്‍ വ്യത്യാസങ്ങള്‍ ഇല്ല. ഡിസംബര്‍ 22 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നതാണ്, റെക്കോഡ് ചെയ്ത വിഡിയോകള്‍ ഡിസംബര്‍ 30 വരെയും സ്വീകരിക്കുന്നതാണ്.വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും കലാഭവന്‍ ലണ്ടന്‍ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തില്‍ പങ്കാളികളാകുന്നവരെല്ലാം കലാഭവന്‍ ലണ്ടന്റെ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെര്‍ഫോമന്‍സുകള്‍, 2022 ജനുവരി 9 ന് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഫേസ്ബുക് പേജില്‍ നടക്കുന്ന ലൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവതരിപ്പിക്കപ്പെടും.
ഇന്റര്‍നാഷണല്‍ കരോള്‍ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാം സമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.
പെര്‍ഫോര്‍മന്‍സ് വീഡിയോ പൂര്‍ണ്ണമായും ലൈവ് റെക്കോര്‍ഡിങ് ആയിരിക്കണം, സ്റ്റുഡിയോ റെക്കോര്‍ഡിങ് അനുവദനീയമല്ല. കരോക്കയോ ഓര്‍ക്കെഷ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.
. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +44 7841613973 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ kalabhavanlondon@gmail.com എന്ന ഈമെയിലിലോ കലാഭവന്‍ ലണ്ടന്‍ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.