അസോസിയേഷന്‍

യുക്മ ദേശീയ കലാമേള നെടുമുടി വേണു നഗറില്‍ ശനിയാഴ്ച; പ്രശസ്ത കഥാകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 18 ശനിയാഴ്ച നെടുമുടി വേണു നഗറില്‍ (വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം) രാവിലെ 11.30 ന് നടക്കും. പ്രശസ്ത കഥാകാരി സാറാ ജോസഫ് യുക്മ ദേശീയ കലാമേള 2021 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ 11.30 AM (യുകെ) 5PM (ഇന്ത്യ) ആയിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അറിയിച്ചു.

ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിക്കും. യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിക്കും. തുടര്‍ന്ന് കലാപരിപാടികളും, കലാമേളയുടെ ഏതാനും മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

കലാമേളയുടെ ഉദ്ഘാടനത്തിന് ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ കലാമേളയിലെ മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങള്‍ യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. തുടര്‍ന്ന് വിധി നിര്‍ണയം പൂര്‍ത്തിയാക്കി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, തുടര്‍ച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിന്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തില്‍ പോലും യുക്മ കലാമേളകള്‍ക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാര്‍ഹമായ കാര്യമാണ്.

യുകെയിലെ മലയാളി സമൂഹത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ തലയിലെ പൊന്‍ തൂവലുകളാണ് യുക്മ കലാമേളകള്‍. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതില്‍ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികള്‍ക്ക് പ്രതീക്ഷയുടെ അണയാത്ത പൊന്‍കിരണങ്ങള്‍ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് യുകെയില്‍ യുക്മയുടെ നേതൃത്വത്തില്‍ കോവിഡ് കാലഘട്ടങ്ങളില്‍ സംഘടിപ്പിച്ചത്.

ഉദ്ഘാടന പരിപാടിയിലേക്ക് യുകെയിലും ലോകമെങ്ങുമുള്ള എല്ലാ കലാ സ്‌നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ചെയ്തു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions