ചരമം

പുതുവത്സര ദിനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ വീട്ടില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരാണ് മരിച്ചത്. പുതുവത്സര ദിനത്തില്‍ രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.

ശിവദാസനെ വീടിന് മുന്‍ വശത്തായി തൂങ്ങിമരിച്ച നിലയിലും, ഭാര്യ സുധയെ വീടിനകത്ത് കിടപ്പ് മുറിയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസനെ തൂങ്ങിമരിച്ചതായി കണ്ടതോടെയാണ് അയല്‍വാസികള്‍ വീടിനകത്ത് പരിശോധിച്ചത്. ഇതോടെയാണ് സുധയുടെ മൃതദേഹം കണ്ടത്.

വിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവര്‍ സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചട്ടുണ്ട്. പോസ്റ്റമോര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയാണ് മരിച്ച ശിവദാസന്‍ .

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions