വിദേശം

ന്യൂയോര്‍ക്കില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ന്യൂയോര്‍ക്കിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു.

'19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീപിടിത്തമാണിത്,' മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു.

'ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എല്ലാവരും എന്നോടൊപ്പം ചേരുക,' അദ്ദേഹം ട്വീറ്റ് ചെയ്തു.

തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് പകുതിയിലേറെ പേര്‍ മരിച്ചതെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞത്.

19 നിലകളുള്ള കെട്ടിടത്തിലേക്ക് പെട്ടെന്ന് തീപടരുകയായിരുന്നെന്നും കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. തകരാറിലായ ഇലക്ട്രിക് സ്‌പേസ് ഹീറ്ററാണ് തീപിടുത്തതിന് കാരണമെന്നാണ് കണ്ടെത്തിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions