വിദേശം

അബുദാബി എയര്‍പോര്‍ട്ടിന് നേര്‍ക്ക് ഡ്രോണ്‍ ആക്രമണം

അബുദാബി: യുഎഇയിലെ അബുദാബിയില്‍ വിമാനത്താവളത്തിനു സമീപം സ്‌ഫോടനവും തീപിടിത്തവും. അബുദാബി വിമാനത്താവളത്തിനു സമീപത്തെ ഇന്ധന സംഭരണശാലിയില്‍ ഡ്രോണ്‍ വഴി നടത്തിയ ആക്രമണമാണ് സ്‌ഫോടനത്തിനു കാരണം. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. യെമനിലെ ഇറാന്‍ അനുകൂല ഹൂതി സംഘടനയാണ് ആക്രമണത്തിന് പിന്നില്‍. എണ്ണക്കമ്പനിയായ എഡിഎന്‍ഒസിയുടെ സംഭരണശാലകള്‍ക്ക് സമീപമുള്ള വ്യാവസായിക മുസഫ മേഖലയില്‍ മൂന്ന് ഇന്ധന ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ചതായും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിര്‍മ്മാണ സൈറ്റില്‍ തീപിടുത്തമുണ്ടായതായും അബുദാബി പോലീസ് സ്ഥിരീകരിച്ചു. അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളപായം ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.

ഇതിനു പിന്നാലെ, യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ആക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനം അറിയിച്ചു.''പ്രാരംഭ അന്വേഷണത്തില്‍ സ്‌ഫോടനത്തിനും തീപിടുത്തത്തിനും കാരണമായേക്കാവുന്ന ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങള്‍ ഡ്രോണ്‍ ആണെന്ന് കണ്ടെത്തി. സംഭവങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അബുദാബി പോലീസ് പ്രസ്താവനയില്‍ പറയുന്നു.സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള സൈനിക സഖ്യത്തോട് പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഡ്രോണ്‍ ആക്രമണം പ്രവാസി ലോകത്തു വലിയ ആശങ്കയാണ് ഉണ്ടാക്കിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions