ചരമം

കെന്റിലെ മലയാളികള്‍ ദാസേട്ടന് നാളെ യാത്രാമൊഴി നല്‍കും

മെയ്ഡ്‌സ്റ്റോണ്‍: ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ നാളെ(ബുധനാഴ്ച) യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വച്ച് തന്നെയാണ് വിടപറയല്‍ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.

ഡിസംബര്‍ 29 ന് രാവിലെ മെയ്ഡ്‌സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹന്‍ദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം തങ്ങളോടൊപ്പം ഉണ്ടായിരുന്ന ദാസേട്ടന്റെ ആകസ്മിക വേര്‍പാടില്‍ അതീവദുഃഖിതരാണ് മെയ്ഡ്‌സ്റ്റോണിലെ മലയാളികള്‍. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി സജീവ പ്രവര്‍ത്തനങ്ങളുമായി സുഹൃത്തുക്കള്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും അവസാനമായി അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാന്‍ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.

പൊതുദര്‍ശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Communtiy Cetnre, Ditton, Aylesford, Kent ME20 6AH

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions