വിദേശം

യുഎസിന്റെ 5ജി പാരയായി; ബ്രിട്ടീഷ് എയര്‍വേസ്, എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് സര്‍വീസുകളെ ബാധിച്ചു

അമേരിക്ക 5ജി ടെക്‌നോളജിയിലേക്ക് ചുവടുമാറിയതിനെ തുടര്‍ന്ന് ആ രാജ്യത്തേക്കുള്ള വിമാനസര്‍വവീസുകളില്‍ തടസങ്ങള്‍. ഇതുമൂലം ബ്രിട്ടീഷ് എയര്‍വേസും, എയര്‍ ഇന്ത്യയും എമിറേറ്റ്‌സും ഉള്‍പ്പെടെ വിവിധ വിമാന സര്‍വീസുകള്‍ യുഎസിലേക്കുള്ള പറക്കലുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങളിലെ നാവിഗേഷന്‍ സിസ്റ്റത്തെ 5ജി ടെക്‌നോളജി ബാധിക്കുമെന്ന ആശങ്കയിലാണിത്.

5ജി മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ക്കായി സി-ബാന്‍ഡ് ആക്ടിവേറ്റ് ചെയ്യുമ്പോള്‍ വിമാനങ്ങളിലെ നാവിഗേഷന്‍ സിസ്റ്റം തടസപ്പെടുമെന്നാണ് ഭീതി. ബോയിംഗ് 777 വിമാനങ്ങളാണ് പ്രധാനമായും അപകടം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ ഘട്ടത്തിലും 5ജി പദ്ധതി നടപ്പാക്കുന്നത് മുന്നോട്ട് പോയിട്ടുണ്ട്.

രാജ്യത്ത് 4500 ടവറുകളാണ് ഇതിന്റെ ഭാഗമായി സ്വിച്ച്ഓണ്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 88 എയര്‍പോര്‍ട്ടുകള്‍ക്ക് സമീപമുള്ള 500 ടവറുകള്‍ ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇവയില്‍ നിന്നുള്ള ഫ്രീക്വന്‍സികള്‍ എയര്‍ക്രാഫ്റ്റ് റഡാര്‍ ടെക്‌നോളജിയെ ബാധിക്കുമെന്ന ആശങ്കയിലാണിത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് ടവറുകള്‍ തല്‍ക്കാലം ഓണാക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതിനകം തന്നെ ബോയിംഗ് 777 വിമാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ സര്‍വീസ് റദ്ദാക്കിയിരുന്നു. യുഎസിലെ ചില ഭാഗങ്ങളില്‍ ടെക്‌നോളജി നടപ്പാക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും മറ്റ് ഭാഗങ്ങളില്‍ പദ്ധതി മുന്നോട്ട് പോകുകയാണ്. വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് എയര്‍പോര്‍ട്ടുകളില്‍ യാത്രാദുരിതം സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്തമായ 5ജി സിഗ്നലുകളാണ് യുഎസ് സാങ്കേതികവിദ്യക്കായി ഉപയോഗിക്കുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions