വിദേശം

മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാതെ യാത്രക്കാരന്‍, പറന്നുപൊങ്ങിയ ലണ്ടന്‍ വിമാനം തിരിച്ചിറക്കി

വിമാനത്തിന് ഉള്ളില്‍ മാസ്‌ക്ധരിക്കാന്‍ കൂട്ടാക്കാതെ വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ യാത്രക്കാരന്‍ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത്.

മിയാമിയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോള്‍ യുഎസില്‍ കര്‍ശനമായതിനാല്‍ വിമാനത്തിനകത്തും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധിതമാണ്. എന്നാല്‍ വിമാനജീവനക്കാര്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരില്‍ ഒരാള്‍ ഇതിന് തയാറായില്ല.

തുടര്‍ന്ന് അമേരിക്കന്‍ ജെറ്റ്‌ലൈനര്‍ ബോയിങ് 777 വിമാനം 129 യാത്രക്കാരുള്‍പ്പെടെ 143 അംഗങ്ങളുമായി തിരികെ പോയി. വിമാനം തിരിച്ചു പറന്നിട്ടും മാസ്‌ക് ധരിക്കാന്‍ തയാറാകാതിരുന്ന യാത്രക്കാരനെ തേടി പോലീസും വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എയര്‍ലൈനില്‍ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. യുഎസ് ആഭ്യന്തര വിമാനങ്ങളില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ സീറോ ടോളറന്‍സ് നയം നടപ്പാക്കുമെന്നാണ് മുമ്പ് തന്നെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions