ചരമം

യുഎസില്‍ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു; 2 കന്യാസ്ത്രീകള്‍ക്ക് പരിക്ക്

യുഎസിലെ കനക്ടിക്കട്ടില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു . കാറില്‍ കൂടെയുണ്ടായിരുന്ന 2 കന്യാസ്ത്രീകള്‍ക്കു പരിക്കേറ്റു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണ് മരിച്ചത്.

കാറില്‍ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ ആണ് ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്ത്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്.

ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്നു തെന്നി മാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മരണപ്പെട്ട സിസ്റ്റര്‍ അനില, ബദിയടുക്കയിലെ കുര്യാക്കോസ് -ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  • യോവില്‍ വിട പറഞ്ഞ അങ്കമാലി സ്വദേശിക്ക് യാത്രാമൊഴി; സംസ്‌കാരം നാട്ടില്‍
  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions