ബിസിനസ്‌

ബോചെ എക്‌സ് പ്രസ്‌ ഓടിത്തുടങ്ങി

തൃശൂര്‍ ശോഭാ സിറ്റി മാള്‍ സമുച്ചയത്തിന് ചുറ്റും സഞ്ചരിക്കുന്ന ഡോ ബോബി ചെമ്മണൂരിന്റെ ' ബോചെ എക്‌സ് പ്രസ്‌' വിനോദ തീവണ്ടി പ്രവര്‍ത്തനമാരംഭിച്ചു. ശോഭാ സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനുമാണ് ബോചെ എക്‌സ് പ്രസ്‌ ഒരുക്കിയിരിക്കുന്നത്.

ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ബോചെ എക്‌സ് പ്രസ്‌ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റായി ബോചെ സഞ്ചാരികളുമായി സവാരിക്കിറങ്ങി. ഡ്രൈവിങ്ങില്‍ ചെറുപ്പത്തിലേ കഴിവ് തെളിയിച്ച ഡോ ബോബി ചെമ്മണൂര്‍ തന്നെ ലോക്കോ പൈലറ്റായി എത്തിയത് സന്ദര്‍ശകരെ ആവേശത്തിലാക്കി.

ശോഭാ മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ബോചെ എക്‌സ്പ്രസ് പുതിയ അനുഭവമാകുമെന്നും പുതിയ സംവിധാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുമെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. 20 പേര്‍ക്ക് ഒരേ സമയം ഈ തീവണ്ടിയില്‍ സഞ്ചരിക്കാം. ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സിപി, ശോഭാ മാള്‍ അധികൃതര്‍ ,സന്ദര്‍ശകര്‍ തുടങ്ങിയവരെല്ലാം ബോചെ എക്‌സ്പ്രസിന്റെ ആദ്യ യാത്രയില്‍ ചേര്‍ന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions