തൃശൂര്‍: ഹോട്ടലില്‍ മുറിയെടുത്ത വീട്ടമ്മയും സുഹൃത്തായ യുവാവും മരിച്ചനിലയില്‍.
തൃശൂര്‍ ഒളരിക്കര സ്വദേശി റിജോ (26)യേയും, കാര്യാട്ടുക്കര സ്വദേശി സംഗീത( 26) യേയുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. യുവതിയുടെ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തൃശൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനടുത്ത് ഉണ്ടെന്ന് മനസിലായി. തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു.
പൊലീസ് നടത്തിയ പരിശോധനയിലാണ് സംഗീതയേയും റിജോയേയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. സുനില്‍ ഒരു കാറ്ററിംഗ് സ്ഥാപനം നടത്തുന്നുണ്ട്. ഇവിടത്തെ ജീവനക്കാരനായിരുന്നു റിജോ.
സംഗീത-സുനില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.