നാട്ടില്‍ നിന്നും മകളുടെ അടുത്തെത്തിയ പിതാവ് ലെസ്റ്ററില്‍ അന്തരിച്ചു. ടാനിയ സാമിന്റെ പിതാവ് എന്‍ ടി തോമസ് ആണ്ലെസ്റ്ററില്‍ ആശുപത്രിയില്‍ ശനിയാഴ്ചമരിച്ചത്. നാട്ടില്‍ നിന്നും എത്തി ഒരാഴ്ച പോലും തികയും മുന്‍പാണ് കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ടാനിയയുടെ പിതാവ് പൊടുന്നനെ ഉണ്ടായ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്.
അസ്വസ്ഥത തോന്നിയ ഉടന്‍ ആംബുലന്‍സ് എത്തി അദ്ദേഹത്തെ ലെസ്റ്റര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിക്കുക ആയിരുന്നു. കോട്ടയം നീണ്ടൂര്‍ നെടുംതുരുത്തി മാളിയേക്കല്‍ കുടുംബാംഗമാണ് തോമസ്. കൈപ്പുഴ മാന്തുരുത്തിയില്‍ കുടുംബാംഗമായ ആന്‍സിയാണ് ഭാര്യ.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സാമിന്റെ പത്‌നിയാണ് ടാനിയ. നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണത്തില്‍ കവന്‍ട്രി കേരള കമ്മ്യുണിറ്റി ദുഃഖം രേഖപെടുത്തുന്നതായി പ്രസിഡന്റ് ഷിന്‍സണ്‍ മാത്യു അറിയിച്ചു.