തൃശൂര്‍: കേച്ചേരിയില്‍ അര്‍ധരാത്രി യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി സ്വദേശി ഫിറോസ് (40)ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്. കൊല്ലപ്പെട്ട ഫിറോസ് നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേച്ചേരി മത്സ്യമാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഫിറോസ്.പരുക്കേറ്റ ഫിറോസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.