തിരുവനന്തപുരം: കല്ലറയില്‍ ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21കാരിയായ കോട്ടൂര്‍ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വൈകിട്ട് വീട്ടുകാര്‍ മുറിയിലെത്തി നോക്കുമ്പോഴാണ് എട്ടുമാസം ഗര്‍ഭിണിയായ ഭാഗ്യയെ വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.