വിദേശം

ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ്; പട്ടികയില്‍ യുകെ 17, ഇന്ത്യ 136

ഹെല്‍സിങ്കി: ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായ അഞ്ചാംതവണയും ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പുറത്തുവിട്ട സന്തോഷസൂചികയില്‍ ഡെന്മാര്‍ക്കാണ് രണ്ടാംസ്ഥാനത്ത്. വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് രാജ്യങ്ങള്‍ ആദ്യ ആറുസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടു. ബ്രിട്ടന്‍ പതിനേഴാം സ്ഥാനത്താണ്.

പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. കഴിഞ്ഞവര്‍ഷത്തില്‍നിന്ന്‌ മൂന്നുസ്ഥാനം മെച്ചപ്പെടുത്തിയെന്നുമാത്രം. മൂന്നുസ്ഥാനം മെച്ചപ്പെടുത്തി യു.എസ് പതിനാറാമതെത്തി. കാനഡ പതിനഞ്ചും ഫ്രാന്‍സ് ഇരുപതും സ്ഥാനത്താണ്. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനാണ് 146 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അവസാനസ്ഥാനത്ത്. ലെബനന്‍ (145), സിംബാബ്‌വെ (144), റുവാന്‍ഡ (143), ബോട്‌സ്വാന (142) എന്നിവയാണ് പട്ടികയിലെ മറ്റു അവസാനരാജ്യങ്ങള്‍.

കോവിഡ് ആരംഭിക്കുന്നതിന്‌ മുമ്പും ശേഷവും സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ച് വിദഗ്ധര്‍ പഠനം നടത്തി. 18 രാജ്യങ്ങളിലുള്ളവരില്‍ ഉത്‌കണ്ഠ, ദുഃഖം എന്നിവയില്‍ വര്‍ധനയുണ്ടായി. എന്നാല്‍, ദേഷ്യം പ്രകടിപ്പിക്കുന്നതില്‍ കുറവുണ്ടായതായും സൂചിക വ്യക്തമാക്കുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions