ബെയ്ജിങ്: 133 യാത്രക്കാരുമായി പറന്ന ചൈനീസ് യാത്രാ വിമാനം തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നുവീണത്. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനത്തിലെ എത്രപേര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന് വിവരമില്ല.
പ്രാദേശിക സമയം 1.11ന് പുറപ്പെട്ട വിമാനംഏതാണ്ട് ഒരു മണിക്കൂറിന് ശേഷം 2.20ന് തകര്‍ന്ന് വീണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല.
124 യാത്രക്കാരും ഒമ്പത് ജീവനക്കാരുമായാണ് വിമാനം പുറപ്പെട്ടത്. ഫ്‌ലൈറ്റ് റഡാര്‍ 24 പ്രകാരം 6 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2.22ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെയാണ് ഗ്രാമപ്രദേശത്തെ പര്‍വത മേഖലയില്‍ തകര്‍ന്നുവീണ വിവരം പുറത്തെത്തുന്നത്. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
2010ലാണ് ഇതിനു മുന്‍പ് ചൈനയില്‍ വിമാനം തകര്‍ന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.