അസോസിയേഷന്‍

ബിഎഡിന് പഠിക്കുന്ന ഒരു പെണ്‍കുട്ടി ജീവന്‍ രക്ഷിക്കാന്‍ സഹായം തേടുന്നു

ഇടുക്കി ,ലബ്ബക്കട ടീച്ചേര്‍സ് ട്രെയിനിങ് കോളേജില്‍ ബിഎഡിന് പഠിക്കുന്ന വിദ്യാര്‍ത്ഥി ഏലപ്പാറ സ്വദേശി അനു ആന്റണിയുടെ ജീവിതം മാറി മറിഞ്ഞത് 2021 മാര്‍ച്ചു മാസം കോളേജില്‍ നടന്ന സ്‌പോര്‍ട്‌സ് മത്സരത്തില്‍ പങ്കെടുത്തു വീണു കാലൊടിഞ്ഞപ്പോളാണ് .

മാസങ്ങളോളം ചികില്‍സിച്ചിട്ടും ഒടിഞ്ഞ അസ്ഥികള്‍ യോജിക്കാത്തതു കൊണ്ട് ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചു തിരുവന്തപുരം ക്യന്‍സര്‍ സെന്ററില്‍ എത്തി പരിശോധിച്ചപ്പോഴാണ് അനുവിന് ക്യന്‍സര്‍ ബാധിച്ചതായി അറിയുന്നത്. ഒരു കുടുംബത്തിന്റെ സകല പ്രതീക്ഷകളും തകര്‍ന്നടിഞ്ഞു അനുവിനെ ചികില്‍സിക്കാന്‍ ഇപ്പോള്‍ തന്നെ 8 ലക്ഷം രൂപ ചിലവഴിച്ചു കഴിഞ്ഞു .ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല.

കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന അനുവിന്റെ പിതാവ് ആന്റണി ഇപ്പോള്‍ കടംകൊണ്ട് ശ്വാസം മുട്ടുന്നു ,മകളെ ചികില്‍സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിലപിക്കുന്നു .

മകള്‍ പഠിച്ചു കുടുംബത്തിനു ഒരു തണലായി മാറും എന്ന് വിചാരിച്ചിരുന്ന ഏലപ്പാറ ചിന്നാര്‍ കുറ്റിക്കാട്ടു ആന്റണി യുടെ കുടുംബം ഇന്നു മകളുടെ ജീവന്‍ രക്ഷിക്കാനായി സഹായം തേടുകയാണ്.
ആന്റണിയുടെ ഫോണ്‍ നമ്പര്‍ -0091 9656241951

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അറിയിച്ചത് യു കെ യിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ഷിബു മാത്യുവും, ന്യൂ കാസിലില്‍ താമസിക്കുന്ന ജിജു മാത്യുവുമാണ് ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

നമ്മെളെല്ലാം ഈസ്റ്റര്‍ ആഘോഷിക്കുന്ന സമയത്തു ഈ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും കണ്ണീരൊപ്പാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സഹായം തേടുകയാണ്. സഹായങ്ങള്‍ താഴെകാണുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് -07708181997 ,ടോം ജോസ് തടിയംപാട്- 07859060320 , സജി തോമസ് - 07803276626.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions