യുകെ റെഡ് ഹില്‍ നിവാസി ജെയ്സണ്‍ പകലോമറ്റത്തിന്റെ പിതാവ് ഇടുക്കി മേരികുളം പകലോമറ്റം മുളങ്ങാട്ടില്‍ ജോണ്‍ ജോസഫ്(93) നിര്യാതനായി. സംസ്കാരം തിങ്കഴാഴ്ച രാവിലെ 10മണിക്ക് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. മേരികുളം പള്ളിനിര്‍മാണ കാലത്തും കൂടാതെ പലതവണ മേരികുളം പള്ളി കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പരേതന്‍.
രാമപുരം ഇരുമ്പുകുഴിയില്‍ കുടുംബാംഗമായ കാതറീനയാണ് പരേതന്റെ ഭാര്യ. മറ്റു മക്കള്‍:
നെല്‍സണ്‍ പകലോമറ്റം -ഇറ്റലി , സ്വിറ്റസര്‍ലണ്ടില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി നാട്ടിലേക്കു തിരിച്ച ജെയിംസ് പകലോമറ്റം , ടോമി പകലോമറ്റം , സണ്ണി പകലോമറ്റം , സില്‍വി വര്‍ഗീസ് കണക്കാലില്‍.