അസോസിയേഷന്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈസ്റ്റര്‍, വിഷു, സെലിബ്രേഷന്‍ 23ന്

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഈസ്റ്റര്‍, വിഷു ആഘോഷവും, ഈ വര്‍ഷം ജൂണ്‍ 23,24,25 തിയതികളില്‍ ബഹറിനില്‍ വച്ചു നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കോണ്‍ഫറന്‍സ് കിക്ക് ഓഫും ഏപ്രില്‍ 23ന് ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 8മണിക്കു വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളോടെ സൂം പ്ലാറ്റുഫോമില്‍ നടത്തപ്പെടുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥികളായിട്ടുള്ള യോഗത്തില്‍ റോജി എം ജോണ്‍ എം എല്‍ എ, ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ തുടങ്ങിയ സമുന്നത നേതാക്കള്‍ പങ്കെടുക്കുന്നു.

ഈ ലോക മലയാളി കൂട്ടായ്മക്കു യൂറോപ്പില്‍ ജര്‍മ്മനി, ഓസ്ട്രിയ, സ്വിസര്‍ലന്‍ഡ്, യുകെ, ഇറ്റലി, അയര്‍ലണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിനിധികളും, പ്രൊവിന്‍സ്‌കളും ഉണ്ട്. ഈ സൂം മീറ്റിംഗില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കലാ, സാമൂഹിക, രാഷ്ട്രീയ, സംഘടന തലങ്ങളില്‍ ഉള്ള വിശിഷ്ട്ട വ്യക്തികള്‍ സംബന്ധിക്കുന്നതായിരിക്കും. ഈ കലാസാംസ്‌കാരിക വിരുന്ന് ആസ്വദിക്കാന്‍ നിങ്ങള്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി ജോളി എം പടയാട്ടില്‍ (യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ), ജോളി തടത്തില്‍ (യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ) എന്നിവര്‍ അറിയിച്ചു

അതോടൊപ്പം കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ മ്യൂസിക്കല്‍ ഷോ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക.

ഫോണ്‍:00447577834404.

worldmalayalieurope@gmail.com


Saturday 23 April 2022

Indian time 8 pm

Uk time 3.30 pm

Germany time 4.30 pm

Meeting ID:83665613178

Passcode :755632.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions