ചരമം

അവധിയ്ക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ നാദാപുരത്ത് പുഴയില്‍ മുങ്ങിമരിച്ചു


കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ ഹൃദ്വിന്‍ (22), അഷ്മിന്‍ (14)എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബെംഗളൂരുവില്‍നിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകള്‍ ആഷ്മിനുമാണ് മരിച്ചത്.
വിലങ്ങാട് നിന്ന് നേരത്തെ ബെംഗളൂരുവിലേക്ക് താമസം മാറിയ കൂവ്വത്തോട്ട് പാപ്പച്ചന്റെയും മെര്‍ലിന്റെയും മകന്‍ ഹൃദ്വിന്‍, ആലപ്പാട് സാബുവിന്റെയും മഞ്ജുവിന്റെയും മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി രക്ഷപ്പെട്ടു. വിലങ്ങാട് പെട്രോള്‍ പമ്പിനും കള്ള് ഷാപ്പിനും ഇടയിലുള്ള പുഴയില്‍ തടയണയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മൂന്ന് പേരും. നാട്ടുകാര്‍ ഓടി കൂടിയാണ് കരയ്‌ക്കെത്തിച്ചത്. എന്നാല്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ഹൃദ്വിന്‍ കാല്‍വഴുതി പുഴയില്‍ വീണതായും ഒപ്പമുണ്ടായിരുന്ന മറ്റും രണ്ടുപേരും ഹൃദ്വിനെ രക്ഷിക്കാന്‍ പുഴയില്‍ ഇറങ്ങുകയും എല്ലാവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions