അസോസിയേഷന്‍

ഗുരുദേവ കൃതികളുടെ ആലാപനവും, വിഷുക്കണിയും ഒരുക്കി എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ വിഷു ആഘോഷം അവിസ്‌മരണീയമായി

കോവിഡ് മഹാമാരി തീര്‍ത്ത ചെറിയ ഒരു ഇടവേളക്കു ശേഷംകുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗമവേദിയായി മാറുകയായിരുന്നു എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196 ഒരുക്കിയ വിഷു ആഘോഷം. ആഘോഷം യുകെയുടെ നാനാ ഭാഗത്തുമുള്ള ശ്രീനാരായണീയരെകൊണ്ട് ശ്രദ്ധയമായി. ഗുരുദേവ കൃതിയായ ദൈവദശകത്തിന്റെ സാമുഹ്യലാപനം നിറഞ്ഞ പ്രാര്‍ത്ഥനയോടുകൂടി വിഷു ആഘോഷങ്ങള്‍ക്കു തുടക്കമായി. പൊതുയോഗത്തില്‍ സെക്രട്ടറി സനല്‍ രാമചന്ദ്രന്‍ എല്ലാവരെയും സ്വാഗതം ചെയ്യുകയും, അധ്യക്ഷന്‍ യോഗം പ്രസിഡണ്ട് മനോജ് പരമേശ്വരന്‍ ആശംസകള്‍ അര്‍പ്പികുകയും ചെയ്തു.

തുടര്‍ന്ന് ആനന്ദ് ടി വി ചെയര്‍മാന്‍ സദാനന്ദന്‍ ശ്രീകുമാര്‍ ഔപചാരികമായി വിഷു ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. SNDP വനിതാ സംഘം പ്രസിഡന്റ് നീമാ അരവിന്ദും സെക്രട്ടറി സ്മിത അനീഷും എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുകയും അരവിന്ദ്‌ഘോഷ് ഭാസ്‌കരന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഗുരുദേവ കൃതികളുടെ ആലാപനവും , വിഷുക്കണിയും , വിഷുകൈനീട്ടവും ,കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികളും , വിഭവസമൃദ്ധമായ വിഷുസദ്യയും, സമ്മാനങ്ങളും കൊണ്ട് മികവേകിയ ആഘോഷപരിപാടികള്‍ വേറിട്ടൊരു ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions