ചരമം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍(50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും വിവമരമറിയിക്കുകയായിരുന്നു. ശ്രീധന്യക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലാണ്.

പൊലീസും അഗ്നിരക്ഷാസേനയുമെത്തിയതിന് ശേഷമാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരണപ്പെട്ടിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ച നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചിരുന്നു. അവിടേക്ക് രണ്ട് ദിവസം മുമ്പാണ് താമസം മാറിയത്.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions