രണ്ടാഴ്ച മുമ്പ് മാത്രം യുകെയിലെത്തി സ്വാന്‍സിയില്‍ മരണമടഞ്ഞ കുറുപ്പം പടി സ്വദേശി ബിജു പത്രോസി(47)ന് യുകെ മലയാളി സമൂഹം മേയ് അഞ്ചിന് വിട നല്‍കും. മൊറിസ്റ്റണ്‍ ടെബെര്‍നാക്കിള്‍ ചാപ്പലില്‍ വച്ച് രാവിലെ 9.30 മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക
oyter mouth സെമിത്തേരിയിലാണ് 12.15 ഓടെ സംസ്‌കാരം നടത്തുക.
നാട്ടില്‍ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സ തേടുകയും സ്ഥിരമായി മരുന്നു കഴിക്കുകയും ചെയ്തിരുന്ന ബിജു പത്രോസിന് യുകെയിലെത്തിയിട്ടും ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നു. രക്തം ഛര്‍ദ്ദിച്ചതോടെയാണ് സ്വാന്‍സി മോറീസ്റ്റാന്‍ ആശുപത്രിയിലെത്തിയത്. എ ആന്‍ഡ് ഇ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
പിന്നീട് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബിജു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബിജുവിന്റെ ഭാര്യ മഞ്ജു നാലു മാസമായി യുകെ ജീവിതം തുടങ്ങിയിട്ട്. സ്വാന്‍സി ബ്രിങ്ഫീല്‍ഡ് മാന്വര്‍ നഴ്‌സിങ് ഹോമില്‍ സീനിയര്‍ കെയര്‍ വിസയിലാണ് മഞ്ജു ജോലിക്കെത്തിയത്. പിന്നീട് കുടുംബവും എത്തുകയായിരുന്നു. ചെറിയ കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്.