ചരമം

ക്വാര്‍ട്ടേഴ്സില്‍ ഭാര്യയും രണ്ടുമക്കളും മരിച്ചനിലയില്‍; പോലീസുകാരന്‍ കസ്റ്റഡിയില്‍


ആലപ്പുഴ: എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ പോലീസുകാരന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ എല്‍.കെ.ജി. വിദ്യാര്‍ഥി ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്. ഭര്‍ത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാനസിക പീഡനമാണു സംഭവത്തിനു കാരണമെന്നാണു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണു പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയില്‍ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയ്ക്കു തിരിച്ചെത്തിയപ്പോള്‍ കതകു തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതില്‍ തകര്‍ത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
റെനീസും നജ്‌ലയും വഴക്കും തര്‍ക്കവും പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്നു നജ്‌ല അയല്‍വാസികളോടു പറഞ്ഞിട്ടുണ്ട്.

കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ല മാന്‍സിലില്‍ (കുഴിയില്‍ വീട്) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. സഹോദരി: നഫ്‌ല.

മൂവരുടെയും കബറടക്കം ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions